Advertisement

മുഖ്യമന്ത്രി ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടി; എണ്ണി പറഞ്ഞത് ഉമ്മന്‍ ചാണ്ടിയുടെ നേട്ടങ്ങള്‍; കെ സുധാകരന്‍

August 24, 2023
1 minute Read
K sudhakaran- CM Pinarayi Vijayan

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ എണ്ണിപ്പറഞ്ഞത് ഉമ്മന്‍ ചാണ്ടിയുടെ നേട്ടങ്ങളാണെും നിലവിലെ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് ഒരക്ഷരം പോലും പറയാന്‍ ഇല്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു.

മറുപടി പ്രതീക്ഷിച്ച അനേകം ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് സുധാകരന്‍ പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയായ ഭരണം കേരളത്തെ പ്രതിസന്ധിയിലെത്തിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു. പുതുപ്പള്ളിയില്‍ഡ ജെയ്ക് സി തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നതനിടെയായിരുന്നു മുഖ്യമന്ത്രി യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും മണ്ഡലത്തിലെ വികസനമില്ലായ്മ ചൂണ്ടിക്കാണിച്ചത്. ഇതിന് മറുപടിയായാണ് കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം.

മുഖ്യമന്ത്രിയോട് ഏഴു ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെയുള്ള മാസപ്പടി വിവാദത്തില്‍ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ട്? പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ട കേസുകള്‍ പൊലീസ് അന്വേഷിക്കാത്തത് എന്തുകൊണ്ട്? തുടങ്ങി ഏഴ് ചോദ്യങ്ങളാണ് വി.ഡി സതീശന്‍ ഉന്നയിക്കുന്നത്. എന്നാല്‍ പുതുപ്പള്ളിയിലെ പ്രചരണയോഗത്തില്‍ ഇതിനൊന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.

2016-ലും 2021ലും എല്‍ഡിഎഫ് സര്‍ക്കാരല്ല അധികാരത്തില്‍ വന്നത് അല്ലെങ്കില്‍ എന്തായിരിക്കും സ്ഥിതി. നാടിനോട് പ്രതിബദ്ധത ഉണ്ടായാല്‍ മാത്രമേ വികസനം ഉണ്ടാകുകയുള്ളൂ. ഏതെങ്കിലുമൊരു പ്രദേശത്തല്ല വികസനത്തിന്റെ സ്വാദറിയുന്നതെന്ന് മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ പറഞ്ഞിരുന്നു. മറ്റു മണ്ഡലങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ വികസനം വേണ്ടരീതിയില്‍ എത്തിയില്ലെന്ന് പരക്കെ ആക്ഷേപമുള്ള പുതുപ്പള്ളി മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി നന്നായ സ്‌കൂളുകളെ കാണാന്‍ സാധിക്കുമെന്നും കിഫ്ബി മുഖേനയാണ് ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top