Advertisement

ബഹ്‌റൈന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ വമ്പിച്ച ഓണം പ്രമോഷന്‍; ആഗസ്റ്റ് 24 മുതല്‍ 29 വരെ വിലക്കുറവിന്റെ മഹാമേള

August 24, 2023
2 minutes Read
LuLu hypermarket Bahrain onam offers

ഓണക്കാലമെത്തിയതോടെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഓഫര്‍ പെരുമഴ. ഓണം കെങ്കേമമാക്കാന്‍ വിപുലമായ തയാറെടുപ്പുകളാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 24 മുതല്‍ 29 വരെയാണ് ഓണം പ്രമോഷന്‍. ഓണക്കാലത്തെ വരവേറ്റുകൊണ്ട് ലുലു ദാനമാളില്‍ ഉദ്ഘാടനച്ചടങ്ങ് നടന്നു. നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ് ഓണാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. (LuLu hypermarket Bahrain onam offers)

സദ്യയുടെ മാതൃകയില്‍ തീര്‍ത്ത കേക്ക് മുറിച്ചുകൊണ്ടാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചത്. ലുലു കണ്‍ട്രി മാനേജര്‍ ജൂസര്‍ രൂപാവാല അടക്കം പ്രമുഖര്‍ സന്നിഹിതരായിരുന്നു. തിരുവാതിരകളി, കഥകളി, പുലിക്കളി തുടങ്ങിയവയുടെ അവതരണവും ഉദ്ഘാടനച്ചടങ്ങിന് കൊഴുപ്പേകി. ഓണപ്പുടവയണിഞ്ഞ മലയാളി മങ്കമാരും കേരളീയ വസ്ത്രങ്ങളില്‍ പുരുഷന്‍മാരും അണിനിരന്നു.

ഓണവിഭവങ്ങള്‍ ഒരുക്കാന്‍ ആവശ്യമായ സകല സാധനങ്ങളും ബഹ്‌റൈനിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. കാബേജ്, മത്തന്‍, ഏത്തക്കായ, ബീറ്റ്‌റൂട്ട്, വെള്ളരി, ചേന, ഇഞ്ചി, മുരിങ്ങക്കായ തുടങ്ങിയ എല്ലാതരം പച്ചക്കറികളും വിലക്കുറവില്‍ ലഭിക്കും. ഗൃഹോപകരണങ്ങള്‍ക്കും പലചരക്ക് സാധനങ്ങള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗാര്‍മെന്റ്‌സ്, സാരി, ചുരിദാര്‍, ലേഡീസ് ബാഗുകള്‍, പാദരക്ഷകള്‍, കുട്ടികള്‍ക്കാവശ്യമായ സാധനങ്ങള്‍, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, ആഭരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, സൈക്കിള്‍ എന്നിവ വാങ്ങാന്‍ 10 ദിനാര്‍ മുടക്കുമ്പോള്‍ അഞ്ച് ദിനാറിന്റെ ഷോപ്പിങ് വൗച്ചര്‍ സമ്മാനമായി ലഭിക്കും. ആരുടേയും മനം കവരുന്ന ഓണക്കോടികളുടെ അതിവിപുല ശേഖരവും ലുലുവില്‍ ഒരുക്കിയിട്ടുണ്ട്.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

24 വിഭവങ്ങളടങ്ങിയ ഓണസദ്യയാണ് ലുലുവിലെ മറ്റൊരു പ്രധാന സവിശേഷത. ചോറ്, സാമ്പാര്‍, പരിപ്പ്, രസം, അവിയല്‍, തോരന്‍, കാളന്‍, ഓലന്‍, പച്ചടി, എരിശ്ശേരി, കൂട്ടുകറി, പാലടപ്പായസം, ഗോതമ്പ് പ്രഥമന്‍ തുടങ്ങിയവയെല്ലാം അടങ്ങിയതാണ് ഓണസദ്യ. 2.390 ദീനാറാണ് ഓണസദ്യയ്ക്ക് വില. ഓണസദ്യ ആവശ്യമുള്ളവര്‍ക്ക് കസ്റ്റമര്‍ സര്‍വിസ് കൗണ്ടറുകളില്‍ ആഗസ്റ്റ് 28 വരെ ബുക്ക് ചെയ്യാവുന്നതാണ്. തിരുവോണ ദിവസം ഉച്ചക്ക് 11 മുതല്‍ രണ്ടുവരെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് ഓണസദ്യ വാങ്ങാം. പൂക്കളത്തിനാവശ്യമായ എല്ലാത്തരം പൂക്കളും എത്തിയിട്ടുണ്ട്. പൂക്കള്‍ കിലോക്ക് 2.990 ദീനാര്‍ നിരക്കില്‍ ലഭിക്കും. പായസങ്ങളുടെ വിപുലമായ ശ്രേണിയും ലുലുവിലുണ്ട്. ഓരോരുത്തര്‍ക്കും ആവശ്യമായ പായസങ്ങള്‍ തിരഞ്ഞെടുക്കാം. എല്ലാ അര്‍ഥത്തിലും ബഹ്‌റൈനിലെ പ്രവാസി മലയാളികള്‍ക്ക് മറക്കാനാവാത്ത ഓണവിരുന്നാണ് ലുലു സമ്മാനിക്കുന്നത്.

Story Highlights: LuLu hypermarket Bahrain onam offers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top