Advertisement

ദേശീയ ചലച്ചിത്ര പുരസ്കാരം; മലയാളത്തിന് എട്ടു പുരസ്കാരങ്ങൾ

August 24, 2023
1 minute Read

69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലായളത്തിന് എട്ടു പുരസ്കാരങ്ങൾ സ്വന്തമാക്കി. മികച്ച മലയാള സിനിമ, ന​വാ​ഗത സംവിധായകൻ, ആനിമേഷൻ ചിത്രം, ജൂറി പ്രത്യേക പരാമർശം, തിരക്കഥ, പരിസ്ഥിതി ചിത്രം(ഫീച്ചർ/നോൺ ഫീച്ചർ),ഓഡിയോ​ഗ്രഫി എന്നിവയിലാണ് മലയാളത്തിന് പുരസ്കാരം ലഭിച്ചത്. 2021ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിനു പരിഗണിക്കുന്നത്. ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കുടുംബചിത്രത്തമായി ഹോമിനാണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തത്. ഹോമിലെ അഭിനയത്തിന് ഇന്ദ്രൻസിന് പ്രത്യേക പരാമർശം ലഭിച്ചു.

നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി.മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി. മികച്ച പാരിസ്ഥിതിക ചിത്രം: കൃഷാന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹം. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രത്തിന് അവാർഡ് ലഭിച്ചു. നോൺ ഫീച്ചർ വിഭാഗത്തിൽ പരിസ്ഥിതി ചിത്രത്തിൻ ​​ഗോകുലം മൂവിസിന്റെ മൂന്നാം വളവ് സ്വന്തമാക്കി.

മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്കാരം ‘ചവിട്ട്’ സിനിമയിലൂടെ അരുൺ അശോക് സോനു കെ പി സ്വന്തമാക്കി. 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കാൻ എത്തിയത്. ഫീച്ചർ ഫിലിമിൽ 31 വിഭാഗങ്ങളും നോൺ ഫീച്ചർ വിഭാഗത്തിൽ 24 വിഭാഗങ്ങളുമാണ് ഉള്ളത്. 68ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ 11 അവാർഡുകളായിരുന്നു മലയാളത്തിന് ലഭിച്ചത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top