റെസ്ലിംഗ് സൂപ്പർതാരം ബ്രേ വയറ്റ് അന്തരിച്ചു

റെസ്ലിംഗ് സൂപ്പർതാരം ബ്രേ വയറ്റ് അന്തരിച്ചു. 36 വയസായിരുന്നു. WWE ചാമ്പ്യൻഷിപ്പ്, WWE യൂണിവേഴ്‌സൽ ചാമ്പ്യൻഷിപ്പ്, WWE റോ ടാഗ് ടീം ചാമ്പ്യൻഷിപ്പ്, ടാഗ് ടീം എലിമിനേറ്റർ, WWE ഇയർ എൻഡ് അവാർഡ് – മികച്ച പുരുഷ റെസ്ലർ (2019) എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ( bray wyatt passes away )
WWE ചീഫ് കോണ്ടന്റ് ഓഫിസർ ട്രിപ്പിൾ എച്ചാണ് ബ്രേ വയറ്റിന്റെ മരണവാർത്ത ലോകത്തെ അറിയിച്ചത്. ‘WWE ഹോൾ ഓഫ് ഫേമർ മൈക്ക് റോട്ടണ്ടയിൽ നിന്ന് വന്ന ഫോൺ കോളാണ് വിൻഡ്ഹാം റോട്ടണ്ട അതവാ ബ്രേ വയറ്റ് അന്തരിച്ചെന്ന ഇക്കാര്യം അറിയിച്ചത്’- ട്രിപ്പിൾ എച്ച് കുറിച്ചു.
Just received a call from WWE Hall of Famer Mike Rotunda who informed us of the tragic news that our WWE family member for life Windham Rotunda – also known as Bray Wyatt – unexpectedly passed earlier today. Our thoughts are with his family and we ask that everyone respect their…
— Triple H (@TripleH) August 24, 2023
അമേരിക്കൻ റെസ്ലിംഗ് താരം ബോബി ലാഷ്‌ലിയുമായുള്ള വഴക്കിനെ തുടർന്ന് റെസിൽമാനിയ 39 ൽ പങ്കെടുക്കാൻ ബ്രേ വയറ്റിന് കഴിഞ്ഞിരുന്നില്ല. അവസാനമായി ബ്രേ വയറ്റ് പങ്കെടുത്ത മത്സരം റോയൽ റംബിളിൽ എൽഎ നൈറ്റിനെതിരെയായിരുന്നു. അന്ന് വിജയിച്ച ബ്രേ വയറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് പിന്നീട് വിശ്രമത്തിലായിരുന്നു. മാസങ്ങളായി ഇടിക്കൂട്ടിൽ നിന്ന് വിട്ടുനിന്ന ബ്രേ വയറ്റ് തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് അകാല വിയോഗം.
Story Highlights: bray wyatt passes away