Advertisement

അവസാനം സന്ദർശിച്ചത് ഇന്ദിരാഗാന്ധി; 40 വർഷത്തിനിടെ ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസിൽ

August 25, 2023
3 minutes Read

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി യൂറോപ്യൻ രാജ്യത്തിന്റെ ഉന്നത നേതൃത്വവുമായി ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രീസിലെത്തി. 40 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസിലെത്തുന്നത്.

ദക്ഷിണാഫ്രിക്കയിൽ 15-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുകയും ആ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് നിരവധി ലോക നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തു. അവിടെ നിന്ന് ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിൽ എത്തി.

“പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ആദ്യ ഗ്രീസ് സന്ദർശനത്തിനായി ചരിത്ര നഗരമായ ഏഥൻസിൽ കാലുകുത്തുന്നു. വിമാനത്താവളത്തിൽ എഫ്എം ജോർജ്ജ് ഗെരാപെട്രിറ്റിസ് ഊഷ്മളമായി സ്വാഗതം ചെയ്തു,” വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചയാണ് ഇക്കാര്യം എക്‌സിൽ പോസ്റ്റ് ചെയ്തത്.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോട്ടാക്കിസിന്റെ ക്ഷണപ്രകാരമാണ് മോദി ഗ്രീസിലെത്തിയത്. ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മിത്സോട്ടാകിസുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തും. പ്രസിഡന്റ് കാറ്റെറിന സകെല്ലറോപൗലുവിനെയും അദ്ദേഹം കാണുമെന്ന് പ്രതീക്ഷിക്കുന്നു.

ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖരുമായും ഗ്രീസിലെ ഇന്ത്യൻ സമൂഹവുമായും അദ്ദേഹം തന്റെ പകൽ സന്ദർശന വേളയിൽ ആശയവിനിമയം നടത്തും. പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ ഗ്രീസിലെ ഇന്ത്യൻ സമൂഹം ആവേശത്തിലാണ്. അവർ ‘മോദി ജി കീ ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിക്കുകയും ബോളിവുഡ് നമ്പറുകളായ “ചക് ദേ’, ‘ജയ് ഹോ’ എന്നീ ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്തു.

40 വർഷത്തിന് ശേഷം ഗ്രീസ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന ബഹുമതി തനിക്കുണ്ടെന്ന് പ്രധാനമന്ത്രി മോദി നേരത്തെ പറഞ്ഞിരുന്നു. 1983 സെപ്റ്റംബറിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആ രാജ്യത്തേക്ക് യാത്ര ചെയ്തപ്പോഴാണ് അവസാനമായി ഗ്രീസിലെ ഉന്നതതല സന്ദർശനം നടന്നത്.

Story highlights – PM Modi Arrives In Greece On First Prime Ministerial Visit In 40 Years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top