മധുരയിൽ ട്രെയിനിന് തീപിടിച്ച് ഒൻപത് മരണം

തമിഴ്നാട്ടിലെ മധുര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് തീപിടിച്ച് അപകടം. സംഭവത്തിൽ ഒൻപത് പേർ മരിച്ചു. ഇരുപത് പേർക്ക് പരുക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. ഉത്തര്‍പ്രദേശ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നിർത്തിയിട്ട ട്രെയിനിനാണ് തീപിടിച്ചത്. തീ നിയന്ത്രണവിധേയമായി.(5 killed in madhurai train fire)
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
മധുര റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ലക്നൗ–രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിനാണ് തീപിടിച്ചത്. ട്രെയിനിലെ പാന്‍ട്രികാറിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം.
Story Highlights: 5 killed in madhurai train fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here