Advertisement

സ്റ്റിയറിങ്ങില്‍ നിന്ന് കൈവിട്ട് ഡ്രൈവിങ്; അപകടകരമായ രീതിയില്‍ ബസോടിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍

August 26, 2023
1 minute Read
Driver arrested for dangerous driving

കാലടി അങ്കമാലി റൂട്ടില്‍ ബസ്സിനുള്ളില്‍ അഭ്യാസപ്രകടനം നടത്തിയ ഡ്രൈവറെ പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസിനുള്ളില്‍ ഉറക്കെ പാട്ട് വയ്ക്കുകയും സ്റ്റിയറിങ്ങില്‍ നിന്ന് കൈവിട്ട് അഭ്യാസപ്രകടനം നടത്തി ബസ് ഓടിക്കുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവറുടെ ദൃശ്യങ്ങള്‍ 24 പുറത്തുവിട്ടതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പും പൊലീസും നടപടി സ്വീകരിച്ചത്. എയ്ഞ്ചല്‍ എന്ന സ്വകാര്യ ബസ്സിലെ ഡ്രൈവര്‍ ജോയലിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

യാത്രക്കാരുടെ ജീവന്‍ കയ്യില്‍ വച്ചുകൊണ്ടാണ് അങ്കമാലി കാലടി റൂട്ടില്‍ സര്‍വീസ് നടത്തിയ എയ്ഞ്ചല്‍ എന്ന സ്വകാര്യബസ്സില്‍ ഡ്രൈവര്‍ അഭ്യാസപ്രകടനം നടത്തിയത്. ബസ്സിനുള്ളില്‍ ഉറക്കെ പാട്ട് വെച്ചുകൊണ്ട് ഡ്രൈവര്‍ നടത്തിയ അഭ്യാസപ്രകടനങ്ങള്‍ക്ക് ബസ്സിലെ മറ്റു ജീവനക്കാര്‍ കയ്യടിച്ചാണ് പ്രോത്സാഹനം നല്‍കിയത്. ജീവനക്കാരുടെ ഈ അഭ്യാസപ്രകടനം ബസ്സില്‍ ഉണ്ടായിരുന്ന യാത്രക്കാരില്‍ ഒരാളാണ് പകര്‍ത്തിയത്.

സര്‍വീസ് പൂര്‍ത്തിയാക്കിയെത്തിയ ബസ് അങ്കമാലിയില്‍ വച്ച് മോട്ടോര്‍ വാഹന വകുപ്പും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡ്രൈവറുടെ ഉള്‍പ്പെടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന നടപടികള്‍ ഇന്നുതന്നെ ആരംഭിക്കുമെന്ന് ആര്‍ടിഒ ആനന്ദകൃഷ്ണന്‍ അറിയിച്ചു.

Story Highlights: Driver arrested for dangerous driving

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top