Advertisement

കാറില്‍ സാഹസിക യാത്ര; യുവാക്കള്‍ക്ക് ശിക്ഷയായി ആശുപത്രിയിലും ഗാന്ധിഭവനിലും സന്നദ്ധസേവനം

May 5, 2024
2 minutes Read
Adventure travel by car Volunteering as punishment for youth

കായംകുളം പുനലൂര്‍ റോഡില്‍ കാറില്‍ സാഹസിക യാത്രനടത്തിയ അഞ്ചു യുവാക്കള്‍ക്കും ശിക്ഷ സാമൂഹിക സേവനം. മാവേലിക്കര ജോയിന്റ് ആര്‍ടിഒയുടേതാണ് നടപടി. ആലപ്പുഴ മെഡിക്കല്‍ കോളജിലും പത്തനാപുരം ഗാന്ധിഭവനിലും കൂടി ഏഴ് ദിവസം സന്നദ്ധ സേവനം നടത്തണം.

നൂറനാട് സ്വദേശികളായ ഡ്രൈവര്‍ അല്‍ ഗാലിബ് ബിന്‍ നസീര്‍, അഫ്താര്‍ അലി, ബിലാല്‍ നസീര്‍, മുഹമ്മദ് സജാദ്, സജാസ് എന്നിവര്‍ക്കാണ് ശിക്ഷ. ഇവരുടെ മാതാപിതാക്കളുമായി ആലോചിച്ച ശേഷമാണ് ഇത്തരത്തില്‍ മാതൃകാപരമായ ഒരു ശിക്ഷ നടപ്പിലാക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച വിവാഹത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് കായംകുളം പുനലൂര്‍ റോഡില്‍ ഓടുന്ന കാറിന്റെ നാലു വാതിലുകളും തുറന്നശേഷം എഴുന്നേറ്റ് നിന്നുള്ള യുവാക്കളുടെ അഭ്യാസപ്രകടനം. എല്ലാവര്‍ക്കും പ്രായം 18നും 20നും ഇടയിലായിരുന്നു.

സംഭവം ശ്രദ്ധയില്‍ പെട്ടതോടെ കാറോടിച്ച അല്‍ ഖാലിബിന്റെ ലൈസന്‍സ് എം വി ഡി സസ്‌പെന്‍ഡ് ചെയ്തു. കാര്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. അപകടത്തില്‍പ്പെട്ട ഗുരുതരാവസ്ഥയിലാകുന്നവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് നേരില്‍ കണ്ട് മനസ്സിലാക്കുന്നതിനാണ് ഇവര്‍ക്ക് മെഡിക്കല്‍ കോേജിലെ ഓര്‍ത്തോ വിഭാഗത്തിലേക്ക് തന്നെ ആദ്യം അയക്കുന്നത് എന്ന് മാവേലിക്കര ജോയിന്റ് ആര്‍ടിഒ എംജി മനോജ് പറഞ്ഞു.

ഇവര്‍ക്കൊപ്പം മറ്റു രണ്ടു വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തിയവര്‍ക്കെതിരെയും പൊലീസ് നടപടികളിലേക്ക് നീങ്ങിയിട്ടുണ്ട്.

Story Highlights : Adventure travel by car Volunteering as punishment for youth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top