ചന്ദ്രയാൻ-3 ഹീറോകളെ അഭിസംബോധന ചെയ്യുമ്പോൾ വികാരഭരിതനായി പ്രധാനമന്ത്രി: വീഡിയോ

ചന്ദ്രയാൻ -3 ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞരുടെ സംഘവുമായി സംവദിക്കുന്നതിനിടെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. “ഇന്ത്യ ചന്ദ്രനിലെത്തി. നമ്മൾ നമ്മുടെ ദേശത്തിന്റെ അഭിമാനം ചന്ദ്രനിൽ എത്തിച്ചിരിക്കുന്നു.” ബെംഗളൂരുവിലെ ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ കമാൻഡ് സെന്ററിൽ സംസാരിക്കവെ പ്രധാനമന്ത്രി മോദി പറഞ്ഞു. (PM Gets Emotional While Addressing Chandrayaan-3 Heroes)
“ചന്ദ്രയാൻ -3 ദൗത്യത്തിന്റെ വിജയം ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ ചരിത്രത്തിലെ അസാധാരണ നിമിഷമാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 40 ദിവസത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം ചന്ദ്രയാൻ-3 ബുധനാഴ്ച വൈകുന്നേരം ചന്ദ്ര ദക്ഷിണധ്രുവത്തിൽ സ്പർശിച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാൻ 3 മാറി. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, പരിപാടിക്കിടെ ഐഎസ്ആർഒ ശാസ്ത്രജ്ഞർക്കൊപ്പം സമയം ചെലവഴിച്ചു. ഗ്രീസിലെ സന്ദർശനത്തിന് ശേഷം അവിടെ നിന്ന് നേരിട്ട് ബംഗളൂരുവിലേക്ക് എത്തി ഐഎസ്ആർഒ ശാസ്ത്രജ്ഞരെ കാണുന്നതിന് മുമ്പ് പ്രധാനമന്ത്രി എച്ച്എഎൽ വിമാനത്താവളത്തിന് പുറത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.
“ഇന്ത്യക്കാർ മാത്രമല്ല, ലോകമെമ്പാടുമുള്ള ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരും ഭാവിയെ ശോഭനമായി കാണുന്ന എല്ലാ ആളുകളും ഈ നേട്ടത്തിൽ സന്തോഷവാന്മാരാണെന്നും” അദ്ദേഹം പറഞ്ഞു.
Story Highlights: PM Gets Emotional While Addressing Chandrayaan-3 Heroes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here