‘മതമോ ജാതിയോ സമുദായമോ ആണ് ശ്രേഷ്ഠം എന്ന് തോന്നുന്നിടത്ത് തുടങ്ങുന്നു വര്‍ഗീയത;കേരളം പ്രതീക്ഷയുടെ തുരുത്ത്’; വി ശിവന്‍കുട്ടി

ഉത്തര്‍പ്രദേശിലെ മുസാഫിര്‍ നഗറില്‍ നടന്ന സംഭവം ഞെട്ടിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി. നമ്മുടെ മതമോ ജാതിയോ സമുദായമോ ആണ് ശ്രേഷ്ഠം എന്ന് തോന്നുന്നിടത്ത് വര്‍ഗീയത തുടങ്ങുന്നെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അധ്യാപിക ചെയ്തത് ഹീന കൃത്യമാണെന്ന് മന്ത്രി പറഞ്ഞു.
മുസാഫിര്‍ നഗറില്‍ നടന്ന സംഭവത്തില്‍ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ വകുപ്പുതല നടപടിയും സ്വീകരിക്കും. വിദ്യാഭ്യാസ വകുപ്പിന് ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ മര്‍ദിക്കാന്‍ മറ്റു കുട്ടികള്‍ക്കു നിര്‍ദേശം നല്കിയ അധ്യാപികയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിവിധകോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഉത്തര്‍പ്രദേശിലെ മുസാഫിര്‍ നഗറില്‍ നടന്ന സംഭവം ഞെട്ടിക്കുന്നതാണ്. നമ്മുടെ മതമോ ജാതിയോ സമുദായമോ ആണ് ശ്രേഷ്ഠം എന്ന് തോന്നുന്നിടത്ത് തുടങ്ങുന്നു വര്‍ഗീയത. അധ്യാപിക ചെയ്തത് ഹീന കൃത്യമാണ്. ഇക്കാര്യത്തില്‍ കൃത്യമായ നടപടികള്‍ ഉണ്ടാകണം. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഓര്‍ക്കേണ്ട ഒന്നുണ്ട് ; കേരളം പ്രതീക്ഷയുടെ തുരുത്താണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here