Advertisement

VSSC പരീക്ഷാ തട്ടിപ്പും കോപ്പിയടിയും; മുഖ്യപ്രതി ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

August 26, 2023
0 minutes Read
High tech cheating in VSSC exam;fraud team used self made device

ഹൈടെക്ക് കോപ്പിയടിയും ആള്‍മാറാട്ടവും നടന്ന വി.എസ്.എസ്.സി പരീക്ഷയില്‍ തട്ടിപ്പ് കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി പിടിയില്‍. ഹരിയാനയിലെ ഹിന്ദ് പ്രദേശത്തുനിന്നാണ് കേരള പൊലീസ് പ്രതികളെ പിടികൂടിയത്. പരീക്ഷയെഴുതിയവര്‍ക്ക് ഹെഡ്‌സെറ്റിലൂടെ ഉത്തരം പറഞ്ഞു നല്‍കിയവരാണ് പിടിയിലായത്.

പിടിയിലായവരിലൊരാള്‍ കോപ്പിയടിക്ക് ക്വട്ടേഷന്‍ നല്‍കിയ ഉദ്യോഗാര്‍ഥിയെന്ന് പൊലീസ് പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതികളെ ഉടന്‍ കേരളത്തിലെത്തിക്കും. ആള്‍മാറാട്ടം നടന്ന വി.എസ്.എസ്.സി പരീക്ഷ റദ്ദാക്കിയിരുന്നു. ടെക്നീഷ്യന്‍, ഡ്രാഫ്റ്റ്സ്മാന്‍, റേഡിയോഗ്രാഫര്‍ എന്നീ തസ്തികകളിലേക്ക് നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. പുതിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും. പരീക്ഷ റദ്ദാക്കണമെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

10 കേന്ദ്രങ്ങളിലായാണ് തിരുവനന്തപുരത്ത് പരീക്ഷ നടന്നത്. ഹരിയാനക്കാരായ 469 പേരാണ് പരീക്ഷയെഴുതിയത്. ഇത്രയധികം പേര്‍ കൂട്ടത്തോടെ പരിയാനയില്‍നിന്ന് തിരുവനന്തപുരത്തെത്തി പരീക്ഷയെഴുതിയതില്‍ അസ്വാഭാവികതയുണ്ട്. പരീക്ഷയില്‍ തട്ടിപ്പ് നടത്താനായി സംഘം ഉപയോഗിച്ചത് സ്വയം നിര്‍മ്മിച്ച ഡിവൈസ്.സംഘത്തിനു പ്രത്യേക ഡിവൈസും കണ്‍ട്രോള്‍ റൂമും ഉണ്ടെന്നാണ് കണ്ടെത്തിയിരുന്നു.

കോപ്പിയടിക്കുന്നത് സിം ഇടാന്‍ കഴിയുന്ന ഡിവൈസ് ഉപയോഗിച്ചാണ്. ഫോണിന്റെ ക്യാമറ മാത്രം ഈ ഡിവൈസില്‍ കണക്ട് ആകും. ഹെഡ്സെറ്റും ഡിവൈസുമായി കണക്ട് ചെയ്യും. ഹെഡ്സെറ്റ് ഡിവൈസിനൊപ്പം പ്രത്യേകമായി നിര്‍മ്മിച്ചതാണ്. ഡിവൈസ് കണക്ട് ആകുന്നത് കണ്‍ട്രോള്‍ റൂം പോലെയുള്ള കേന്ദ്രത്തിലാണ്. ഉത്തരം പറഞ്ഞു കൊടുക്കുന്നത് ഈ കേന്ദ്രത്തില്‍ നിന്നാണ്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top