Advertisement

കോഴിക്കോട് മൂടാടിയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് 12 പേർക്ക് പരുക്ക്

August 27, 2023
1 minute Read
KSRTC BUS ACCIDENT in Kozhikode 12 people injured

കോഴിക്കോട് മൂടാടിയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് 12 പേർക്ക് പരുക്ക്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത്. കോടിക്കലിൽ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരുകയായിരുന്ന ക്രൂയിസർ കാർ കെ എസ് ആർ ടി സി ബസ്സിൽ ഇടിക്കുകയായിരുന്നു.

പരുക്കേറ്റ സഫീറ (58), റസീന (37), നിഹ (12), ഫിദ (14), റീന (46), ബാബു (52), രാംദാസ് (54), സിർവിനിസ (50), അഫ്സത്ത് (41) തുടങ്ങിയവരെ മെഡിക്കൽ കോളജിലും സൗദ (45), മുസ്തഫ (17), റിക്‌ സാന (18) എന്നിവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്നവർ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.

Story Highlights: KSRTC BUS ACCIDENT in Kozhikode 12 people injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top