Advertisement

‘ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ട്’: സംസ്ഥാനത്തെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിൽ മിന്നല്‍ പരിശോധന

August 27, 2023
2 minutes Read
Lightning inspection at border check posts in the state

സംസ്ഥാനത്തെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓണക്കാലത്തോടനുബന്ധിച്ച് 9 അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും എക്സൈസ് വകുപ്പിന്റെ 39 അതിർത്തി ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിന്റെ 19 കന്നുകാലി ചെക്ക് പോസ്റ്റിലും മോട്ടോര്‍ വാഹന വകുപ്പിന്റെ 12 ചെക്ക് പോസ്റ്റുകളിലുമാണ് പരിശോധന.

‘ഓപ്പറേഷൻ ട്രഷർ ഹണ്ട്’ എന്ന പേരിൽ പുലർച്ചെ 5.30നാണ് പരിശോധന ആരംഭിച്ചത്. ഓണക്കാലത്ത് യാതൊരു പരിശോധനയും കൂടാതെ, കൈക്കൂലി വാങ്ങിച്ച് വാഹനങ്ങള്‍ കടത്തിവിടുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പാറശാല ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ നിന്നും 11,900 രൂപ പിടിച്ചെടുത്തിട്ടുണ്ട്.

തൊട്ടടുത്ത ടയർ കടയില്‍ സൂക്ഷിച്ചിരുന്ന പണമാണ് വിജിലന്‍സ് പിടിച്ചെടുത്തത്. ടയറിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. വാളയാർ ബോർഡർ ചെക്ക്‌ പോസ്റ്റിൽ നിന്ന് 85,000 രൂപ പിഴയിടാക്കി. മതിയായ പരിശോധനകൾ ഇല്ലാതെ വാഹനങ്ങൾ കടത്തി വിട്ടതിനാണ് പിഴ. വേലന്താവളം ചെക്ക് പോസ്റ്റിൽ നിന്ന് നാലായിരം രൂപയും പിടിച്ചു.

Story Highlights: Lightning inspection at border check posts in the state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top