എംഡിഎംഎ കടത്ത് കേസിലെ പ്രതിക്ക് പത്ത് വർഷം കഠിന തടവ്

എംഡിഎംഎ കടത്ത് കേസിലെ പ്രതിക്ക് പത്ത് വർഷം കഠിന തടവ്. പൂക്കോട്ടുംപാടം വലമ്പുറം സ്വദേശി അഹമ്മദ് ആഷിഖിനെതിരെയാണ് മഞ്ചേരി കോടതി ശിക്ഷ വിധിച്ചത്. ( mdma case cluprit gets 10 year imprisonment )
2021 മാർച്ച് 23 ന് 71ഗ്രാം എംഡിഎംഎയും 10 ലക്ഷം രൂപ വിലവരുന്ന 227 ഗ്രാം തൂക്കമുള്ള സ്വർണ്ണ കട്ടിയും പിടികൂടിയ കേസിലെ പ്രതിയാണ് ആഷിഖ്.വിപണിയിൽ ഗ്രാമിന് 4000 രൂപയോളം വിലവരുന്ന എം ഡി എം എ ബാംഗ്ലൂരിൽ നിന്ന് കാർ മാർഗമാണ് ആഷിഖ് ജില്ലയിലേക്ക് എത്തിച്ചിരുന്നത്.
പിടികൂടിയ സമയത്ത് അക്രമാസക്തനായ ആഷിഖ് ചെക് പോസ്റ്റിലെ ജനൽചില്ലുകൾ അടിച്ചു തകർത്ത് ദേഹത്ത് സ്വയം പരിക്കേൽപ്പിക്കുകയും പോലീസുകാരനെ കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. സ്വർണം കടത്തിയതിനും, പോലീസിനെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തിരുന്നു.ഈ കേസിലാണ് മഞ്ചേരി എൻ ഡി പി എസ് കോടതി ജഡ്ജി എൻ.പി ജയരാജ് ശിക്ഷ വിധിച്ചത്.പത്ത് വർഷം കഠിന തടവാണ് ശിക്ഷ. നിരവധി കേസുകളിലെ പ്രതി കൂടിയാണ് ആഷിക്.
Story Highlights: mdma case cluprit gets 10 year imprisonment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here