Advertisement

കോഴിക്കോട് സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് പതിനെട്ടുകാരന് ദാരുണാന്ത്യം

August 28, 2023
1 minute Read
18 year old boy dies in bike accident

ബസ് ബൈക്കിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് മേപ്പയൂരിലാണ് സംഭവം. ഇന്ന് രാവിലെ 10 മണിയോടെ കൊയിലാണ്ടിയിൽ നിന്ന് മേപ്പയ്യൂരേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്. മണിയൂർ പിഎച്ച്സിയിലെ എച്ച്.ഐ ആയ മാമ്പോയിൽ കുനിയിൽ വിനോദിന്റെ മകൻ അനയ് എസ് വിനോദ് (18) ആണ് മരിച്ചത്. കൊയിലാണ്ടി – മേപ്പയൂർ റോഡിൽ നരക്കോട് വെച്ചാണ് അപകടമുണ്ടായത്.

കൊയിലാണ്ടിയിൽ നിന്നും മേപ്പയ്യൂരിലേക്ക് വരുകയായിരുന്ന ബസ് നരക്കോടിന് സമീപം കുറുങ്ങോട് വെച്ച് അനയ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ​ഗുരുതരമായി പരുക്കേറ്റ അനയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്; ഷേർളി. ഒരു സഹോദരിയുണ്ട്.

Story Highlights: 18 year old boy dies in bike accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top