‘അത് വേട്ടയാടപ്പെട്ട ഓണക്കാലമായിരുന്നു’; ട്വന്റിഫോറിനോട് വെളിപ്പെടുത്തി പി.എസ് ശ്രീധരൻ പിള്ള

മാറാട് കൂട്ടക്കൊലയിൽ തനിക്കെതിരെ നടന്നത് വ്യാജ പ്രചാരണമെന്ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള. പ്രതികൾക്ക് വേണ്ടി ഒത്തുതീർപ്പിന് തുനിഞ്ഞെന്ന് ചിലർ പ്രചാരണം നടത്തി. വ്യാജ പ്രചാരണം നടത്തിയവർ പിന്നീട് ക്ഷമാപണം നടത്തിയെന്നും പി.എസ് ശ്രീധരൻ പിള്ള ട്വന്റിഫോറിനോട് പറഞ്ഞു. ( ps sreedharan pillai 24 special interview )
താൻ എന്നും സത്യം മുറുകെ പിടിച്ചുവെന്നും പ്രസ്ഥാനം അർഹിക്കുന്ന അംഗീകാരം നൽകിയെന്നും പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. വേട്ടയാടപ്പെട്ട ഓണക്കാലമായിരുന്നു അക്കാലത്തെന്നും അദ്ദേഹം ഓർമിച്ചു.
ട്വന്റിഫോറിന്റെ ഗോവൻ ഓണം വിത്ത് ഗവർണർ പരിപാടിയിലായിരുന്നു ഗോവ ഗവർണറുടെ വെളിപ്പെടുത്തൽ. ശ്രീധരൻ പിള്ളയുടെ ആഭിമുഖത്തിന്റെ പൂർണ്ണ രൂപം ഇന്ന് രാത്രി 8 മണിക്ക് ട്വന്റിഫോറിൽ സംപ്രേഷണം ചെയ്യും.
Story Highlights: ps sreedharan pillai 24 special interview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here