‘അമിതാഭ് ബച്ചന്‍ ഇന്ത്യയുടെ ഭാരത് രത്‌ന’; ബച്ചന്‍ കുടുംബത്തെ സന്ദര്‍ശിച്ച് മമതാ ബാനര്‍ജി

അമിതാഭ് ബച്ചനെ ‘ഭാരത് രത്ന’ എന്ന് വിശേഷിപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ മുംബൈയിലെത്തിയ മമത ബാനര്‍ജി അമിതാഭ് ബച്ചന്റെ വസതി സന്ദര്‍ശിച്ചു.(Mamata Banerjee visit Amitabh Bachchan and family)
ബച്ചന് രക്ഷാബന്ധനോടനുബന്ധിച്ച് മമതാ ബാനര്‍ജി രാഖിയും കെട്ടിനല്‍കി. തുടര്‍ന്നാണ് ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഭാരത് രത്ന’ എന്ന് ബച്ചനെ മമത ബാനര്‍ജി സ്‌നേഹപൂര്‍വ്വം വിശേഷിപ്പിച്ചത്. ജയ ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍, മകള്‍ ആരാധ്യ ബച്ചന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് ധാരാളം സംഭാവനകള്‍ നല്‍കിയവരാണ് ബച്ചന്‍ കുടുംബമെന്ന് മമതാ ബാനര്‍ജി പറഞ്ഞു. ദുര്‍ഗാ പൂജയിലും കൊല്‍ക്കത്തയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിലും പങ്കെടുക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി, അമിതാബ് ബച്ചനെ ക്ഷണിച്ചു.
Read Also: ഭാര്യക്ക് എകെ 47 തോക്ക് സമ്മാനിച്ച് ടിഎംസി നേതാവ്; വിവാദമായതോടെ കളിത്തോക്കെന്ന് വിശദീകരണം
കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ അമിതാഭ് ബച്ചന്‍ പങ്കെടുത്തിരുന്നു. അവിടെ ഇന്ത്യന്‍ സിനിമാ മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് ബച്ചന്, ഭാരതരത്ന നല്‍കണമെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു.
Story Highlights: Mamata Banerjee visit Amitabh Bachchan and family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here