Advertisement

‘ആരോഗ്യ മന്ത്രിയുടെ വാക്ക് വിശ്വസിക്കാൻ പറ്റില്ല, കേസിൽ തുടർ നടപടിയില്ല’; മെഡിക്കൽ കോളജിൽ പീഡനത്തിന് ഇരയായ യുവതി സമരത്തിലേക്ക്

August 30, 2023
2 minutes Read
no action in kozhikode medical college rape case

കോഴിക്കോട് മെഡിക്കൽ കോളജിൽ പീഡനത്തിന് ഇരയായ യുവതി സമരത്തിലേക്ക്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിന് മുന്നിലിരുന്ന് പ്രതിഷേധിക്കുമെന്ന് അതിജീവിത ട്വന്റി ഫോറിനോട് പറഞ്ഞു. ( no action in kozhikode medical college rape case )

ആരോഗ്യവകുപ്പ് മന്ത്രിയുടെ വാക്ക് വിശ്വസിക്കാൻ പറ്റില്ലെന്നും കേസിൽ തുടർ നടപടി സ്വീകരിക്കുന്നില്ലെന്നും പീഡനത്തിന് ഇരയായ യുവതി പറഞ്ഞു. പ്രതികളെ സംരക്ഷിക്കാൻ നീക്കം നടക്കുന്നെന്നും പരാതി നൽകാനെത്തിയപ്പോൾ സിറ്റി പൊലീസ് കമ്മീഷണർ മോശമായി പെരുമാറിയെന്നും അതിജീവിത പറഞ്ഞു. കമ്മീഷണർക്ക് എതിരെ ഡിജിപിക്ക് നൽകിയ പരാതിയിൽ നടപടിയില്ലെന്നും യുവതി ട്വന്റിഫോറിനോട് പറഞ്ഞു.

മാർച്ച് 18നാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചത്. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് പീഡനത്തിന് ഇരയായത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടിയില്ലെന്നാണ് ആക്ഷേപം.

Story Highlights: no action in kozhikode medical college rape case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top