Advertisement

ഭാര്യക്ക് എകെ 47 തോക്ക് സമ്മാനിച്ച് ടിഎംസി നേതാവ്; വിവാദമായതോടെ കളിത്തോക്കെന്ന് വിശദീകരണം

August 30, 2023
Google News 2 minutes Read
Row after TMC leader gifts AK-47 rifle to wife

ഭാര്യക്ക് സമ്മാനമായി എകെ 47 തോക്ക് സമ്മാനിച്ച് വിവാദത്തിലായി മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. ഒന്നാം വിവാഹ വാര്‍ഷിക സമ്മാനമായി ടിഎംസി നേതാവ് റൈസുല്‍ ഹഖ് ആണ് ഭാര്യക്ക് തോക്ക് സമ്മാനിച്ചത്. സംഭവം പുറത്തായി വിവാദമായതോടെ എകെ 47 അല്ല സമ്മാനിച്ചത്, കളിത്തോക്കാണെന്നായിരുന്നു പ്രതികരണം.

ഹഖിന്റെ ഭാര്യ സബീന യാസ്മിന്‍ എകെ 47 തോക്കുമായി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനെ തുടര്‍ന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പ്രാദേശിക ബിജെപി, സിപിഐഎം നേതാക്കളും വിഷയം ഏറ്റെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസ് താലിബാന്‍ ഭരണത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതടക്കമുള്ള പ്രതികരണങ്ങള്‍ വന്നതോടെ. ഹഖിം ഹഖിം പോസ്റ്റ് തന്നെ ഡിലീറ്റ് ചെയ്തു.

Read Also: മോദി ടെര്‍മിനേറ്റര്‍ വേഷത്തില്‍; ചിത്രം പങ്കുവെച്ച് ബിജെപി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍

താന്‍ ഭാര്യക്ക് സമ്മാനിച്ചത് ഒറിജിനല്‍ തോക്കല്ലെന്നും കളിത്തോക്കാണെന്നും ആരോപമങ്ങള്‍ക്ക് അടിസ്ഥാനമില്ലെനന്ും ഹഖിം പ്രതികരിച്ചു. ഡെപ്യൂട്ടി സ്പീക്കറും എംഎല്‍എയുമായ ആശിഷ് ബന്ദ്യോപാധ്യായയുമായി അടുത്ത ബന്ധമുണ്ട് മുന്‍ ടിഎംസി നേതാവായ ഹഖിമിന്. അതേസമയം ഇയാള്‍ക്ക് എങ്ങനെ തോക്ക് കിട്ടിയെന്നതില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വിഷയത്തില്‍ ഉടന്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

Story Highlights: Row after TMC leader gifts AK-47 rifle to wife

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here