‘പ്രതികരണങ്ങളില്‍ രാഷ്ട്രീയം കാണേണ്ടതില്ല’; പണം കിട്ടിയത് വായ്പയായെന്ന് ആവര്‍ത്തിച്ച് കൃഷ്ണപ്രസാദ്
മന്ത്രിമാരെ വേദിയിലിരുത്തി നടന്‍ ജയസൂര്യ നടത്തിയ വിമര്‍ശനത്തില്‍ വിവാദം വേണ്ടെന്ന് നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ്. കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജയസൂര്യ പ്രതികരിച്ചത് നാട്ടിലെ മുഴുവന്‍ കര്‍ഷകര്‍ക്കും വേണ്ടിയാണെന്നും കൃഷ്ണപ്രസാദ് ന്യൂസ് ഈവനിങില്‍ പ്രതികരിച്ചു.
തന്റെയും ജയസൂര്യയുടെയും പ്രതികരണത്തില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല. തനിക്ക് പൈസ ലഭിച്ചത് വായ്പയായിട്ടാണെന്നും കൃഷ്ണപ്രസാദ് കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെ വിഷയത്തില്‍ രാഷ്ട്രീയം പറയേണ്ടതില്ല. കേരളത്തിലെ എല്ലാ മനുഷ്യരും അവരുടേതായ രാഷ്ട്രീയം കൊണ്ടുനടക്കുന്നവരാണ്. കേരളത്തിലെ കര്‍ഷകരില്‍ ബഹുഭൂരിപക്ഷവും ഇടതുപക്ഷ ചായിവുള്ളവരാണ്. തന്റെയും ജയസൂര്യയുടെയും മാത്രം രാഷ്ട്രീയം നോക്കേണ്ട കാര്യമില്ല. നിരവധി സാമൂഹിക ഇടപെടലുകള്‍ നടത്തുന്ന മനസാക്ഷിയുള്ള വ്യക്തിയാണ് ജയസൂര്യ. അദ്ദേഹം ആ മനസാക്ഷി കൊണ്ടാണ് ഇതില്‍ ഇടപെട്ടത്. അത് രാഷ്ട്രീയം നോക്കിയല്ല. തന്നെ എപ്പോള്‍ കണ്ടാലും അദ്ദേഹം സംസാരിക്കുന്നത് പോലും കൃഷിയെ കുറിച്ചാണ്. കൃഷ്ണപ്രസാദ് പറഞ്ഞു.
ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇതുവരെ താന്‍ പോയിട്ടില്ലെന്നും കാര്‍ഷിക വൃത്തിയില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ലെന്നും കൃഷ്ണപ്രസാദ് വിവാദങ്ങളോടുപ്രതികരിച്ചു. മഞ്ഞകണ്ണോടുകൂടി നോക്കുന്നവര്‍ക്ക് എല്ലാം മഞ്ഞയായേ കാണൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Story Highlights:Actor Krishnaprasad says there is no politics in his statements related with farmers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here