ഡാനിയല്ലെ മക്ഗഹേ; രാജ്യാന്തര ട്വന്റി20 ക്രിക്കറ്റ് പോരാട്ടത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍

രാജ്യാന്തര ട്വന്റി20 ക്രിക്കറ്റ് പോരാട്ടത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ താരമായി ഡാനിയല്ലെ മക്ഗഹേ. വനിത ട്വന്റി20 ക്രിക്കറ്റില്‍ കാനഡക്ക് വേണ്ടിയാണ് ഡാനിയല്ലെ കളിക്കളത്തിലിറങ്ങുന്നത്. 29കാരിയായ മക്ഗഹേ ഓപണിങ് ബാറ്ററാണ്.
അടുത്ത വര്‍ഷം ബംഗ്ലാദേശില്‍ നടക്കുന്ന വനിത ട്വന്റി20 ക്രിക്കറ്റ് യോഗ്യതാ ചാമ്പ്യന്‍ഷിപ്പിലാണ് ഡാനിയല്ലെ കാനഡ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍മാരെ മത്സരത്തിനിറങ്ങാന്‍ അനുവദിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ചതോടെയാണ് ഡാനിയല്ലെ രാജ്യാന്തര മത്സരങ്ങളില്‍ മത്സരിക്കാനൊരുങ്ങുന്നത്.
‘ഞാന്‍ ആദരിക്കപ്പെട്ടു. എന്റെ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കാന്‍ കഴിയുമെന്നത് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയ കാര്യമല്ലായിരുന്നു’ ഡാനിയല്ലെ പറഞ്ഞു. സീലിനെതിരെയാണ് മക്ഗാഹി ട്വന്റി20 ഇന്റര്‍നാഷനല്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുക. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാലു ടീമുകള്‍ പങ്കെടുക്കുന്ന അമേരിക്കാസ് ക്വാളിഫയിങ് ടൂര്‍ണമെന്റിലെ ആദ്യ മത്സരം കനഡയും ബ്രസീലും തമ്മിലാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here