ഭീകരാക്രമണമോ അപകടമോ? കാർ ജനക്കൂട്ടത്തിലേക്ക് ഓടിക്കയറി ഒൻപത് പേർ കൊല്ലപ്പെട്ടു; അപകടം കാനഡയിലെ വാൻകൂവറിൽ

കാനഡയിലെ വാൻകൂവർ നഗരത്തിൽ കാർ ആൾക്കൂട്ടത്തിലേക്ക് ഓടിക്കയറി ഒൻപത് പേർ കൊല്ലപ്പെട്ടു. കാർ ഡ്രൈവറെ കാനഡ പൊലീസ് കസ്റ്റഡിയിലെടുത്തു. 30 വയസുകാരനായ ഇയാൾ വാൻകൂവറിലെ താമസക്കാരനാണ്. ആക്രമണമാണോ അപകടമാണോ നടന്നതെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഇന്നലെ പ്രാദേശിക സമയം രാത്രി 8.15 ഓടെയാണ് സംഭവം നടന്നത്. കറുത്ത എസ്‌യുവി കാറാണ് ജനക്കൂട്ടത്തിലേക്ക് ഇടിച്ച് കയറിയത്. സമാനമായ നിലയിൽ അമേരിക്കയിലും യൂറോപ്പിലും കാനഡയിലും മുൻപ് നടന്ന സംഭവങ്ങൾ കൂടി കണക്കിലെടുത്താണ് സംഭവം ഭീകരാക്രമണമാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നത്.
പുതുവർഷ രാത്രി 42കാരൻ ഷംസുദ് ദിൻ ജബ്ബാർ അമേരിക്കയിലെ ന്യൂ ഓർലൻസ് നഗരത്തിൽ ആൾക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചുകയറ്റുകയും പിന്നീട് വാഹനത്തിൽ നിന്ന് ഇറങ്ങി വെടിയുതിർക്കുകയും ചെയ്തിരുന്നു. 14 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 57 പേർക്ക് ആക്രമണത്തിൽ പരുക്കേൽക്കുകയും ചെയ്തു. ഇയാളെ പിന്നീട് പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. കാറിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് പതാക കണ്ടെത്തിയതോടെയാണ് ഇത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചത്.
Story Highlights : At least 9 killed as Car rams crowd at Vancouver festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here