Advertisement

വേടന്റെ പരിപാടി റദ്ദാക്കിയതിനെ തുടർന്നുണ്ടായ സംഘർഷം; ഒളിവിൽപോയ പ്രധാന പ്രതി പിടിയിൽ

9 hours ago
2 minutes Read
vedan

തിരുവനന്തപുരത്ത് റാപ്പര്‍ വേടന്റെ പരിപാടി മാറ്റിവെച്ചതിനെ തുടര്‍ന്നുണ്ടായ സംഘർഷത്തിലെ പ്രധാന പ്രതി പിടിയിൽ. അഞ്ചുതെങ്ങ് സ്വദേശി മഹേഷാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മഹേഷിനെ നഗരൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

മെയ് എട്ടിനായിരുന്നു വേടന്റെ പരിപാടി നിശ്ചയിച്ചിരുന്നത്. പരിപാടിക്ക് എല്‍ഇഡി സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യന്‍ ലിജു ഗോപിനാഥ് ഷോക്കേറ്റ് മരണപ്പെട്ടു. ഇതോടെയാണ് വേടന്റെ പരിപാടി മാറ്റിവെച്ചത്. തുടര്‍ന്ന് പരിപാടി കാണാനായി എത്തിയവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞാണ് യുവാക്കള്‍ പ്രതിഷേധിച്ചത്.

ഇത്തരമൊരു സാഹചര്യത്തിൽ വേദിയിൽ വന്ന് പാട്ടുപാടുന്നതിന് തനിക്ക് മാനസികമായ ബുദ്ധിമുട്ടുണ്ടെന്നും പ്രേക്ഷകർ ഇത് മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നുവെന്നുമാണ് വേടൻ പറഞ്ഞത്. എന്നാല്‍ പരിപാടി റദ്ദാക്കിയതിനു പിന്നാലെ സ്ഥലത്ത് വന്‍ പ്രതിഷേധമാണ് ഉണ്ടായത്. സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞാണ് വേടന്റെ ആരാധകര്‍ പ്രതിഷേധിച്ചത്. അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Story Highlights : Rapper vedan programme clash; the main accused was arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top