യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം എര്‍ലിങ് ഹാലണ്ടിന്

യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാലണ്ടിന്. അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസിയെയും കെവിന്‍ ഡിബ്രുയ്‌നെയും പിന്തള്ളിയാണ് ഹാലണ്ടിന്റെ നേട്ടം.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗ്വാര്‍ഡിയോളയാണ് മികച്ച പരിശീലകന്‍. സ്‌പെയിനിന്റെ ഐത്താനോ ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം. കഴിഞ്ഞ സീസണില്‍ സിറ്റിക്കായി നടത്തിയ മികച്ച പ്രകടനമാണ് എര്‍ലിങ് ഹാലണ്ടിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ 53 മത്സരങ്ങളില്‍ നിന്നായി 52 ഗോളുകളായിരുന്നു താരം നേടിയത്.
കഴിഞ്ഞ ദിവസം പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്റെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും 23കാരനായ നോര്‍വീജിയന്‍ താരം എര്‍ലിങ് ഹാലണ്ട് സ്വന്തമാക്കിയിരുന്നു.
Story Highlights: Erling Haaland UEFA Men’s Player of the Year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here