Advertisement

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ റൂട്ട് സംബന്ധിച്ച പ്രഖ്യാപനം ഉടൻ

August 31, 2023
3 minutes Read
kerala second vande bharat route to be declared soon

കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ റൂട്ട് സംബന്ധിച്ച പ്രഖ്യാപനം ഉടൻ. ട്രെയിനിന്റെ റൂട്ടും സമയക്രമവും രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് റെയിൽവേ ബോർഡ് അറിയിച്ചു. ചെന്നൈയിൽ നിന്നും പുതിയ റേക്കുകൾ മംഗലാപുരത്തേക്കാണ് കൊണ്ടുപോയത്. പരിശോധനകൾ പൂർത്തിയാക്കി ട്രെയിൻ, സർവീസിന് സജ്ജമാക്കാൻ പാലക്കാട് ഡിവിഷന് റയിൽവേ നിർദേശം നൽകി. ( kerala second vande bharat route to be declared soon )

ഇത് മംഗളുരു – എറണാകുളം റൂട്ടിൽ സർവീസ് നടത്തുമെന്നാണ് സൂചന. മംഗളുരു- തിരുവനന്തപുരം, മംഗളുരു ഗോവ റൂട്ടുകളും പരിഗണയിൽ ഉണ്ട്. ദക്ഷിണ റെയിൽവേയിലെ റൂട്ടുകൾ തീരുമാനിക്കുന്ന സമിതിയാണ് അന്തിമതീരുമാനം എടുക്കുക.

നിലവിലെ ചാരവും നീലയും നിറമുള്ള ട്രെയിനുകൾക്ക് പകരം കാവിയും ചാരവും നിറമുള്ള ട്രെയിനുകളാണ് പുതുതായി അനുവദിച്ചിട്ടുള്ളത്. നിലവിലെ വന്ദേഭാരതിൽ നിന്നും 25 മാറ്റങ്ങൾ പുതിയ ട്രെയിനിൽ ഉണ്ട്.

Story Highlights: kerala second vande bharat route to be declared soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top