Advertisement

പ്രത്യേക പാർലമെന്റ് സമ്മേളനം 18 മുതല്‍; അഞ്ചുദിവസം സഭ ചേരും, തീയതി സംബന്ധിച്ച് വിവാദം

August 31, 2023
10 minutes Read
Special Parliament session called from September 18 to 22

അഞ്ചുദിവസം പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരും. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പ്രത്യേക സമ്മേളനം. ക്രിയാത്മക ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നതായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. അതേസമയം പ്രത്യേക സമ്മേളനം നടക്കുന്ന സമയം ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി.

‘പതിനേഴാമത് ലോക്സഭയുടെ പതിമൂന്നാമത് സമ്മേളനവും രാജ്യസഭയുടെ 261മത് സമ്മേളനവും സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ അഞ്ച് ദിവസമായി നടക്കും. പാര്‍ലമെന്റില്‍ ഫലപ്രദമായ ചര്‍ച്ചകളും സംവാദങ്ങളും നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’ – മന്ത്രി വ്യക്തമാക്കി.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആയിരിക്കും സമ്മേളനം ചേരുകയെന്ന് സൂചനയുണ്ട്. പക്ഷേ, പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അജണ്ട സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ ഗണേശ ചതുർഥിയുടെ സമയത്ത് സെഷൻ വിളിച്ചത് നിർഭാഗ്യകരമാണെന്ന് രാജ്യസഭാ എംപിയും ശിവസേന (യുബിടി) നേതാവുമായ പ്രിയങ്ക ചതുർവേദി പ്രതികരിച്ചു.

പ്രത്യേക സിറ്റിങ്ങിനുള്ള ആഹ്വാനം ഹൈന്ദവ വികാരങ്ങൾക്ക് വിരുദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു. ഗണേശ ചതുർഥി ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക സമ്മേളനത്തിന്റെ തീയതികൾ പുനഃക്രമീകരിക്കാൻ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എംപി സുപ്രിയ സുലെ പ്രഹ്ലാദ് ജോഷിയോട് ആവശ്യപ്പെട്ടു.

Story Highlights: Special Parliament session called from September 18 to 22

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top