Advertisement

പാര്‍ലമെന്റ് പ്രത്യേകസമ്മേളനം വിളിച്ച് കേന്ദ്രം; സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ

August 31, 2023
Google News 5 minutes Read
parliament meeting

പാര്‍ലമെന്റ് പ്രത്യേകസമ്മേളനം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. 17ാമത് ലോക്സഭയുടെ 13-ാമത് സമ്മേളനമാണ് ചേരുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ അഞ്ചു ദിവസത്തേക്ക് ചേരുന്ന സമ്മേളനത്തില്‍ ക്രീയാത്മാകമായ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.(Special Session of Parliament from September 18-22)

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെയാണ് പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്. അഞ്ചുദിവസത്തെ സമ്മേളനത്തിലെ കാര്യപരിപാടികള്‍ എന്തൊക്കെയാണെന്നതില്‍ കേന്ദ്രം വ്യക്തത വരുത്തിയിട്ടില്ല.

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലായിരിക്കുമോ സമ്മേളനമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here