Advertisement

‘പ്രാക്ടീസ് ചെയ്യുന്നുണ്ട്’; പഴയതിനെക്കാള്‍ അടിപൊളിയായി തിരിച്ചുവരുമെന്ന് മഹേഷ് കുഞ്ഞുമോന്‍ 24നോട്

September 1, 2023
2 minutes Read
Mahesh kunjumon says he will come back soon

ഇടവേളയ്ക്ക് ശേഷം മിമിക്രി ലോകത്തെയ്ക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ മിമിക്രി താരം മഹേഷ് കുഞ്ഞുമോനെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ജയിലറിലെ കഥാപാത്രങ്ങളെ അനുകരിച്ചാണ് മഹേഷ് തിരിച്ചുവരവ് ഗംഭീരമാക്കിയത്. മാസങ്ങള്‍ക്ക് മുന്‍പ് കാര്‍അപകടത്തില്‍ പരുക്കേറ്റ മഹേഷ് കുഞ്ഞുമോന്‍ ചികിത്സയിലായതിനാല്‍ മിമിക്രിയില്‍ നിന്നും വിട്ടുനിന്നിരുന്നു. ഇതിനിടയിലാണ് ആരാധകര്‍ക്ക് ഓണസമ്മാനവുമായി പുതിയ വീഡിയോ എത്തിയത്.

ജയിലറിലെ വില്ലന്‍ വേഷത്തിലെത്തിയ വിനായകന്‍, തമിഴ് നടന്‍ വിടിവി ഗണേഷ് എന്നിവരുടെ കൂടെ ആറാട്ട് അണ്ണന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി, ബാല എന്നിവരെയും ചേര്‍ത്താണ് മഹേഷ് കുഞ്ഞുമോന്റെ ഗംഭീര തിരിച്ചുവരവ്. മാസങ്ങള്‍ക്ക് മുന്‍പ് കാര്‍ അപകടത്തില്‍ പരിക്കേറ്റ മഹേഷ് കുഞ്ഞുമോന്‍ മിമിക്രിയില്‍ നിന്നും വിട്ടുനിന്ന് വിശ്രമത്തിലായിരുന്നു. മുഖത്തും കയ്യിലും സാരമായി പരിക്കുകളോടെയാണ് മഹേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പല്ലുകള്‍ തകരുകയും മൂക്കിനും മുഖത്തിനും ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും എന്നാല്‍ അനുകരണ കലയെ വീണ്ടെടുക്കാന്‍ പരിശീലനം നടത്താറുണ്ടായിരുന്നു എന്നും മഹേഷ് കുഞ്ഞുമോന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

പഴയതുപോലെ മുഖം അത്ര ഫ്‌ളെക്‌സിബിള്‍ അല്ല. ടൈറ്റാണ്. മൂക്കിന്റെ മേജര്‍ സര്‍ജറി ഉള്‍പ്പെടെ മൂന്ന് സര്‍ജറികള്‍ ഇനി മുഖത്ത് ചെയ്യണം. മൂന്ന് മാസം കഴിഞ്ഞാകും സര്‍ജറി. പ്രാക്ടീസിലൂടെ മാത്രമേ പഴയതുപോലെ ആകാന്‍ കഴിയൂ എന്ന് മഹേഷ് 24നോട് പറഞ്ഞു. ആ മുഖത്ത് പ്രകടമായ ആത്മവിശ്വാസവും.

Read Also: നയൻസ് ഇൻസ്റ്റയിൽ എത്തി; മക്കളുമായി മാസ് എൻട്രി നടത്തി കന്നി പോസ്റ്റ്

തന്റെ പഴയ സ്റ്റേജ് ഷോകളും ചെയ്തുവെച്ച മിമിക്രി വീഡിയോകളും കാണാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മഹേഷിന്റെ ഉത്തരം. പഴയത് ഒന്നും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. പണ്ട് ചെയ്ത സ്റ്റേജ് പ്രോഗ്രാം ഒന്നും അപകടത്തിന് ശേഷം എടുത്തുനോക്കിയിട്ടില്ല. പുതുതായി എന്ത് ചെയ്യാമെന്നതാണ് ചിന്തിക്കുന്നത്. മഹേഷ് പറഞ്ഞു.

വ്യത്യസ്തമായ പ്രകടനമാണ് മഹേഷ് കുഞ്ഞുമോനെ മറ്റ് മിമിക്രി താരങ്ങള്‍ നിന്നും വ്യത്യസ്തനാക്കുന്നത്. പഴയ അതേ പ്രസരിപ്പും മികവോടെയുമുള്ള പ്രകടനത്തിന് വലിയ വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഓണസമ്മാനമായി എത്തിയ വീഡിയോ ഇതിനകം അഞ്ചു ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. യൂട്യൂബ് ട്രെന്‍ഡിംഗിലും അഞ്ചാമതുണ്ട്.

Story Highlights: Mahesh kunjumon says he will come back soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top