Advertisement

പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യില്‍ സീറ്റ് ധാരണ; സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം അനുസരിച്ച് സീറ്റ്

September 1, 2023
0 minutes Read
India Alliance

പ്രതിപക്ഷ സഖ്യമായ ഇന്ത്യയില്‍ അംഗകക്ഷികള്‍ തമ്മില്‍ സീറ്റ് ധാരണ. സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ സാഹചര്യം അനുസരിച്ചാകും സീറ്റ് ധാരണ നടത്തുക. സീറ്റുകള്‍ ഏതൊക്കെയന്നത് സംസ്ഥാനതലങ്ങളില്‍ തീരുമാനിക്കും.

അതേസമയം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സീറ്റ് ധാരണ ഉണ്ടാകില്ല. ദേശീയതലത്തില്‍ സീറ്റ് ധാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ ഇന്ത്യ സഖ്യം പ്രമേയം പാസാക്കി. കഴിയുന്നത്ര സീറ്റുകളില്‍ ഒരുമിച്ച് മത്സരിക്കും. ജനകീയ വിഷയം ഉയര്‍ത്തി രാജ്യമാകെ റാലി നടത്തുമെന്ന് മുന്നണി അറിയിച്ചിട്ടുണ്ട്.

മുന്നണിയുടെ ഏകോപനത്തിനായി പതിമൂന്നംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ലോക്‌സഭയിലും രാജ്യസഭയിലുമായി അഞ്ചംഗങ്ങള്‍ വീതമുള്ള ഇന്ത്യ കൂട്ടായ്മയിലെ പാര്‍ട്ടികള്‍ക്കാണ് 13 അംഗ സ്റ്റിയറിങ് കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. കെ സി വേണുഗോപാല്‍, ശരദ് പവാര്‍, സഞ്ജയ് റാവത്ത്, എം കെ സ്റ്റാലിന്‍, ഡി രാജ തുടങ്ങിയവരാണ് സമിതിയില്‍ ഉള്ളത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top