‘കോണ്‍ഗ്രസ് സൈബര്‍ ആക്രമണം നടത്തിയിട്ടില്ല; വേദനയുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു’; ചാണ്ടി ഉമ്മന്‍

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ ഭാര്യയ്‌ക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍. കോണ്‍ഗ്രസിന്റെ പേരില്‍ സൈബര്‍ ആക്രമണം നടത്തിയോ എന്നറിയില്ലെന്നും കുടുംബത്തിന് വേദനയുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.(Chandy Oommen reacts cyber attack against Jaick C thomas wife)
ജെയ്ക് സി തോമസിന്റെ ഭാര്യയ്‌ക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. അതേസമയം പുതുപ്പള്ളില്‍ വിജയപ്രതീക്ഷയിലാണ് ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയുടെ കരുതല്‍ അനുഭവിച്ചവരാണ് പുതുപ്പള്ളിക്കാര്‍. ഉമ്മന്‍ ചാണ്ടി നടപ്പാക്കിയ വികസന പ്രവര്‍ത്തനം എല്ലാവര്‍ക്കും അറിയാമെന്നും അത് വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വോട്ടുറപ്പിക്കാന്‍ അവസാനവട്ട നീക്കങ്ങളുമായി സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ത്ഥികള്‍ എല്ലാം ഇന്ന് മണ്ഡലത്തില്‍ വാഹന പര്യടനം നടത്തും. വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമാവുക. നാളെ നിശബ്ദപ്രചാരണം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here