‘പുതുപ്പള്ളിയിൽ യുഡിഎഫിന്റേത് ഹിസ്റ്റോറിക്ക് വിക്ടറിയാകും’; ചാണ്ടിഉമ്മൻ ഹിസ്റ്റോറിക്കൽ ഭൂരിപക്ഷം നേടും; കെ സുധാകരൻ

പുതുപ്പള്ളിയിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ 24 നോട്. മുഖ്യമന്ത്രി പുതുപ്പള്ളിയിൽ വന്നത് കൊണ്ട് എൽഡിഎഫിന് നേട്ടമുണ്ടാകില്ല. ആർക്കും വേണ്ടാത്ത ഭീരുവാണ് പിണറായി എന്നും കെ സുധാകരൻ വ്യക്തമാക്കി. ഇടത് പക്ഷ സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടിഉമ്മൻ നേടും. ചാണ്ടിഉമ്മൻ ഹിസ്റ്റോറിക്കൽ ഭൂരിപക്ഷം നേടും.(k sudhakaran about puthuppally byelection)
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
ജനങ്ങൾക്ക് അത്രത്തോളം അവമതിപ്പാണ് സർക്കാരിനോടുള്ളത്. സർക്കാർ വിരുദ്ധ വികാരം പുതുപ്പള്ളിയിൽ പ്രതിഫലിക്കും. മുഖ്യമന്ത്രിക്കെതിരെ സിപിഐഎമ്മിൽ തന്നെ അങ്കം തുടങ്ങി. പുതുപ്പള്ളിയിൽ ഉയർന്ന വ്യക്തി ആക്ഷേപങ്ങൾ ജനം വിലയിരുത്തും. വസ്തുത ജനങ്ങൾക്ക് അറിയാം. പുതുപ്പള്ളിയിലേക്ക് ചരിത്രവിജയം ആയിരിക്കും.
റെക്കോർഡ് ആയിരിക്കും ഭൂരിപക്ഷമെന്നും കെ സുധാകരൻ പറഞ്ഞു.പുതുപ്പള്ളിയിൽ സഹതാപ തരംഗമല്ല അഭിമാനതരംഗമാണുള്ളതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.ഉമ്മൻചാണ്ടിയോടുള്ള ആദരം വോട്ടായി മാറും.മത സമുദായിക വോട്ടുകളെല്ലാം യുഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: k sudhakaran about puthuppally byelection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here