ജി20 ഉച്ചകോടി : 207 ട്രെയിൻ സർവീസുകൾ റദ്ദാക്കി

ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ 207 ട്രെയിനുകൾ റദ്ദാക്കി നോർത്തേൺ റെയിൽവെയ്‌സ്. പതിനഞ്ചോളം ട്രെയിനുകളുടെ റൂട്ടിൽ മാറ്റം വരുത്തി. ആറ് ട്രെയിനുകൾ വഴി തിരിച്ചുവിടും. ആകെ 300 ട്രെയിനുകളുടെ സർവീസിനെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 9,10, 11 തിയതികളിലാണ് നിയന്ത്രണം. ( Over 200 Passenger Trains Cancelled During G20 Summit In Delhi )
സെപ്റ്റംബർ 9ന് 90 ട്രെയിനുകളാണ് റദ്ദാക്കിയത്. സെപ്റ്റംബർ 10ന് 100 പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയത്. ഇവയിൽ ഭൂരിഭാഗവും ഡൽഹിയിൽ നിന്ന് തെക്കൻ ഹരിയാനയുടെ സോണിപത്-പാനിപത്, റോഹ്തക്, റെവാരി, പൽവാൾ റൂട്ടുകളിലാണ് ഓടുന്നത്.
ഇതിന് പുറമെ, ഡൽഹി രെവാറി എക്‌സ്പ്രസ് സ്‌പെഷ്യലും രെവാരി-ഡൽഹി എക്‌സ്പ്രസ് സ്‌പെഷ്യൽ ട്രെയിനുകളും സെപ്റ്റംബർ 11ന് റദ്ദാക്കിയിട്ടുണ്ട്. ഒപ്പം, ഡൽഹിയിൽ നിന്ന് പുറപ്പെടുകയോ, അവസാനിക്കുകയോ ചെയ്യുന്ന നിരവധി ട്രെയിനുകൾ ഇനി ഗാസിയാബാദിൽ നിന്നോ ഹസ്രത് നിസാമുദ്ദീൻ റെയിൽവേ സ്‌റ്റേഷനിൽ നിന്നോ ആകും സർവീസ് ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യുക.
സെപ്റ്റംബർ 9നും 10നുമാണ് ഡൽഹിയിൽ ജി20 ഉച്ചകോടി നടക്കുക. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജി20 പങ്കാളിത്തത്തിനാകും തലസ്ഥാനം സാക്ഷ്യം വഹിക്കുകയെന്നാണ് റിപ്പോർട്ട്.
Story Highlights: Over 200 Passenger Trains Cancelled During G20 Summit In Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here