Advertisement

ഉദയനിധി സ്റ്റാലിനെതിരെ സംസ്ഥാന വ്യാപകമായി കേസ് നൽകും; തമിഴ്നാട് ഹിന്ദു മക്കൾ കക്ഷി

September 4, 2023
2 minutes Read
Bjp sought governor permission to prosecute udayanidhi stalin

സനാതനധര്‍മം തുടച്ചുനീക്കണമെന്ന ഉദയനിധി സ്റ്റാലിന്‍റെ പരാമര്‍ശം ആയുധമാക്കി ബി.ജെ.പി. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ബി.ജെ.പി തമിഴ്നാട് ഗവര്‍ണറുടെ അനുമതി തേടി. സനാതന വിരുദ്ധ പ്രസ്താവനയിൽ ഉദയനിധി സ്റ്റാലിനെതിരെ സംസ്ഥാന വ്യാപകമായി കേസ് നൽകുമെന്ന് തമിഴ്നാട് ഹിന്ദു മക്കൾ കക്ഷി അറിയിച്ചു.(Bjp sought governor permission to prosecute udayanidhi stalin)

സമ്മേളനത്തിൽ സംസാരിച്ച ഉദയനിധിയും, പങ്കെടുത്ത തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബുവും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബർ 7 ന് പ്രതിഷേധവും നടത്തും. അതിനിടെ ഉദയനിധിക്കെതിരെ ഡൽഹി തമിഴ്നാട് ഹൗസിൽ ബിജെപി കത്തും നൽകി.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

മുംബൈയിലെ ഇന്ത്യ യോഗത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വാക്കുകൾ വളച്ചൊടിക്കുന്നത്. എത്ര കേസുകൾ വന്നാലും നേരിടാൻ തയ്യാറാണെന്നും ഉദയനിധി പറഞ്ഞു. ഇന്ത്യ മുഴുവൻ ചർച്ചയാകും എന്ന് കരുതി തന്നെയാണ് സംസാരിച്ചത്. ജാതിവ്യവസ്ഥയെ കുറിച്ച് പറഞ്ഞതിനെ കൂട്ടക്കൊലയോട് ഉപമിക്കുന്നത് ബാലിശമാണ്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും എന്തിനെയും നേരിടാന്‍ തയാറെന്നും ഉദയനിധി പ്രതികരിച്ചു.

Story Highlights: Bjp sought governor permission to prosecute udayanidhi stalin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top