ഇടുക്കിയിൽ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് വയോധികയ്ക്ക് ദാരുണാന്ത്യം

ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഇടുക്കി രാജാക്കാട് പന്നിയാർകൂട്ടിക്ക് സമീപം പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. വട്ടപ്പാറ ചെമ്പുഴയിൽ അന്നമ്മ പത്രോസ്(80) ആണ് മരിച്ചത്.
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അന്നമ്മയെ ഡിസ്ചാർജ് ചെയ്ത് സേനാപതിയിലെ വീട്ടിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം. കുളത്രക്കുഴിയിൽ വച്ച് ആംബുലൻസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീഴുകയായിരുന്നു.
10 അടി താഴ്ചയിലേക്കാണ് ആംബുലൻസ് മറിഞ്ഞത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Story Highlights: woman died after an ambulance fell into a ditch in Idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here