Advertisement

20 വര്‍ഷം എന്റെ കുടുംബത്തെ വേട്ടയാടി, ആരോഗ്യത്തെക്കുറിച്ച് അപ്പ ഡയറി എഴുതിയിരുന്നു, സമയം വരുമ്പോള്‍ പുറത്തുവിടും: ചാണ്ടി ഉമ്മന്‍

September 5, 2023
3 minutes Read
Chandy Oommen on Oommen Chandy diary writings about his health condition

പുതുപ്പള്ളിയില്‍ ജനങ്ങള്‍ വിധിയെഴുത്ത് നടത്തുന്നതിനിടെ പ്രചാരണ സമയത്ത് ഉയര്‍ന്നുകേട്ട ആരോപണങ്ങള്‍ക്കുള്‍പ്പെടെ മറുപടി പറഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യത്തേയും ചികിത്സയേയും സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്കാണ് ചാണ്ടി ഉമ്മന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറുപടി നല്‍കിയിരിക്കുന്നത്. രോഗസംബന്ധിയായ കാര്യങ്ങള്‍ ഉമ്മന്‍ ചാണ്ടി എഴുതിവച്ചിരുന്നെന്നും അത് സമയമാകുമ്പോള്‍ പുറത്തെത്തുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. (Chandy Oommen on oommen chandy diary writings about his health condition)

തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഒക്ടോബര്‍ ആദ്യ വാരം ഉമ്മന്‍ ചാണ്ടി ഡയറിയില്‍ എഴുതിയിരുന്നെന്നാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്. അത് താന്‍ യാദൃശ്ചികമായി കണ്ടതാണ്. 20 വര്‍ഷമായി തന്നെയും കുടുംബത്തേയും വേട്ടയാടുകയായിരുന്നു. സമയമാകുമ്പോള്‍ എല്ലാം പുറത്തുവരുമെന്നും സത്യം മറനീക്കിയെത്തുമെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

വികസനമാണ് ചര്‍ച്ചയെന്നും വികസന സംവാദത്തിന് വരൂ എന്നും പറഞ്ഞവര്‍ ദിവസങ്ങളായി നടത്തുന്ന വ്യക്തി അധിക്ഷേപം നടത്തുകയായിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ സൂചിപ്പിച്ചു. പുതുപ്പള്ളിയില്‍ നടന്ന വികസനങ്ങള്‍ താന്‍ എണ്ണിയെണ്ണി പറഞ്ഞു. എന്നാല്‍ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തന്റെ എതിരാളികളാണ് തയാറാകാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: Chandy Oommen on Oommen Chandy diary writings about his health condition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top