Advertisement

കൊച്ചിയിൽ വൻ രാസ ലഹരി വേട്ടയുമായി പൊലീസ്; 69ഗ്രാം എംഡിഎംഎ പിടികൂടി

September 5, 2023
1 minute Read
huge drug hunt in Kochi MDMA

കൊച്ചിയിൽ വൻ രാസ ലഹരി വേട്ട. കലൂർ കറുകപ്പള്ളിയിൽ 69ഗ്രാം എംഡി എം എ യുമായി കാസർകോട് സ്വദേശി അബ്ദുൽസലീമിനെ പോലീസ് പിടികൂടി. കാസർഗോഡ് പുതുമ ബോറ സ്വദേശിയായ അബ്ദുൽ സലീം സഞ്ചരിച്ചിരുന്ന കാറിന്റെ ഉള്ളിലാണ് 13 പാക്കറ്റുകളിലായി എംഡി എം എ സൂക്ഷിച്ചിരുന്നത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ണാടിയുടെ കവറിനുള്ളിൽ സൂക്ഷിച്ച നിലയിൽ ലഹരി പൊലീസ് പിടികൂടിയത്. കൊച്ചി നഗരത്തിൽ ഈയിടെ നടന്ന ഏറ്റവും വലിയ രാസ ലഹരി വേട്ടയാണ് ഇതെന്ന് പൊലീസ് പറയുന്നു.

Story Highlights: huge drug hunt in Kochi MDMA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top