ഒരു ലക്ഷം വീതം 100 കുടുംബങ്ങൾക്ക്; ആരാധകർക്ക് സ്നേഹസമ്മാനവുമായി വിജയ് ദേവരകൊണ്ട

ആരാധകർക്ക് സ്നേഹസമ്മാനവുമായി തെലുങ്ക് താരം വിജയ് ദേവരകൊണ്ട. പുതിയ ചിത്രമായ ഖുഷിയുടെ വിജയാഘോഷത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കുന്ന 100 കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം നൽകുമെന്ന് ദേവരകൊണ്ട പ്രഖ്യാപിച്ചു. വിശാഖപട്ടണത്ത് നടന്ന ഒരു പരിപാടിക്കിടെ വേദിയിൽ വെച്ചായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ഖുഷിക്ക് ലഭിച്ച പ്രതിഫലത്തിൽ നിന്നുമാണ് താരം തുക നൽകുന്നത്. സമ്പാദ്യത്തിൽ നിന്നും ഒരു ലക്ഷം വീതം 100 കുടുംബങ്ങൾക്ക് വരുന്ന 10 ദിവസങ്ങൾക്കുള്ളിൽ കെെമാറുമെന്ന് ദേവരകൊണ്ട അറിയിച്ചു.
താരത്തിന്റെ പ്രഖ്യാപനം ഏറെ വെല്ലുവിളികളോടെയാണ് ആരാധകർ ഏറ്റെടുത്തത്. നിരവധി പേരാണ് വിജയ് ദേവരകൊണ്ടയുടെ പ്രഖ്യാപനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇതിനു മുമ്പും ആരാധകർക്കായി ദേവരകൊണ്ട സമ്മാനങ്ങൾ നൽകിയിരുന്നു. ആരാധകർക്കായി വിനോദയാത്രകൾ സംഘടിപ്പിച്ചും ദേവരകൊണ്ട വർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. 100 ആരാധകരുടെ മുഴുവൻ ചെലവും വഹിച്ചുകൊണ്ടുള്ള മണാലി ട്രിപ്പാണ് ദേവരകൊണ്ട ഒടുവിലായി ഒരുക്കിയത്.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം സാമന്ത നായികാവേഷത്തിൽ എത്തുന്ന ചിത്രം ഒരു റൊമാന്റിക് എന്റർടെയിനറാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘മഹാനടി’ എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
Story Highlights: Vijay Deverakonda to give one crore from his earnings to families kushi success celebration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here