Advertisement

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ഇന്ന് ചോദ്യം ചെയ്യും

September 6, 2023
0 minutes Read
Karuvannur cooperative bank scam

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കസ്റ്റഡിയില്‍ എടുത്ത പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. പി. സതീഷ്‌കുമാറിനെയും പി.പി. കിരണിനെയും തിങ്കളാഴ്ച രാത്രിയാണ് ഇഡി അറസ്റ്റുചെയ്തത്. കിരണിന് ബാങ്കില്‍ അംഗത്വം പോലുമില്ല.

ബാങ്കില്‍നിന്ന് കിരണിന് 24.56 കോടി രൂപ വായ്പയെന്ന നിലയില്‍ ലഭിച്ചതായി ഇ.ഡി. കോടതിയില്‍ വ്യക്തമാക്കി. 51 പേരുടെ രേഖകള്‍ അവര്‍ പോലുമറിയാതെ ഈടുവെച്ചാണ് ഇത്രയും തുക കിരണിന് ബാങ്ക് നല്‍കിയത്. കൈപ്പറ്റുന്ന പണം ബിനാമിയായ സതീഷ്‌കുമാര്‍ ഉന്നത രാഷ്ട്രീയപ്രമുഖര്‍ക്ക് കൈമാറിയെന്നാണ് ഇഡിയുടെ നിഗമനം.

അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.പി.ഐ.എം നേതാവ് എ.സി. മൊയ്തീന്‍ എം.എല്‍.എക്ക് ഇ.ഡി വീണ്ടും നോട്ടീസ് അയച്ചു. മൂന്നാം തവണയാണ് കേസില്‍ എ.സി. മൊയ്തീന് ഇ.ഡി നോട്ടീസ് നല്‍കുന്നത്. ഇഡിക്കു മുന്നില്‍ ഹാജരാകുമെന്ന് എസി മൊയ്തീന്‍ 24നോട് പ്രതികരിച്ചു. തിങ്കളാഴ്ച രാവിലെ 11ന് ഇ.ഡിയുടെ കൊച്ചി ഓഫിസിലെത്താനാണ് നിര്‍ദേശം.

കഴിഞ്ഞയാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും മൊയ്തീന്‍ അസൗകര്യം അറിയിച്ചിരുന്നു. 10 വര്‍ഷത്തെ ആദായനികുതി രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കാനാണ് ഇഡി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ ബിനാമി ഇടപാടുകള്‍ക്ക് പിന്നില്‍ മുന്‍ മന്ത്രി എ സി മൊയ്തീനെന്നാണ് ഇ ഡിയുടെ നിലപാട്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top