ഭാരത് ജോഡോ യാത്ര നടത്തിയവരാണ് കോൺഗ്രസ്, ഭാരതമെന്ന വാക്കിനോടല്ല എതിർപ്പ്; കെ.സി വേണുഗോപാൽ

ഇന്ത്യ എന്ന പേര് തുടച്ചുനീക്കാനാണ് നീക്കമെങ്കിൽ അത് ദുഷ്ടലാക്കാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ബിജെപിയുടെ നീക്കം വിഭജനവും വിഭഗീയതയുമാണ്. ഭാരതം എന്ന വാക്കിനോടല്ല എതിർപ്പ്, ഭാരത് ജോഡോ യാത്ര നടത്തിയവരാണ് കോൺഗ്രസെന്ന് അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളിയിൽ കോൺഗ്രസ് വമ്പൻ വിജയം നേടുമെന്നും സിപിഐഎം വോട്ടും കോൺഗ്രസിന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എം.വി ഗോവിന്ദന്റേത് മുൻകൂർ ജാമ്യമാണ്. ഞങ്ങൾ സന്ധി ചെയ്യാത്ത ഒരേ ഒരു പ്രസ്ഥാനം ബിജെപിയാണ്. ഇഡി , സിബിഐ എന്ന് കേൾക്കുമ്പോൾ കവാത്ത് മറക്കുന്നത് സിപിഐഎമ്മാണെന്ന് അദ്ദേഹം പരിഹസിച്ചു.
ഇതിനിടെ രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുന്നത് വർഗീയ താത്പര്യങ്ങൾക്ക് വേണ്ടിയാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഇന്ത്യയും ഹിന്ദുസ്ഥാനും ഭാരതും എല്ലാം ഒരേ വികാരമാണ്. ഇന്ത്യയിലെ പ്രതിപക്ഷ ഐക്യത്തെ നരേന്ദ്ര മോദി ഭയപ്പെടുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഫെഡറൽ സംവിധാനത്തിന് നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്. രാജ്യത്തിന്റെ ഭരണഘടനയെ അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മോദി തന്നെ രാജ്യം ഭരിക്കാൻ എന്തൊക്കെ വേണമോ അതെല്ലാം ചെയ്യാനുള്ള അജണ്ടയുമായാണ് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു കൂട്ടുന്നത്. സോണിയ ഗാന്ധിയുടെ ചോദ്യത്തിന് പ്രധാനമന്ത്രി ഇതുവരെ മറുപടി പറഞ്ഞില്ല. പ്രതിപക്ഷ ഐക്യത്തോടുള്ള ഭയമാണ് ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാനുള്ള ശ്രമത്തിന് പിന്നിൽ. ബ്രിട്ടീഷുകാർ വരെ ഇന്ത്യയിൽ എല്ലാവർക്കും തുല്യമായ അവകാശം നൽകി.
ബ്രിട്ടീഷുകാർക്ക് വേണമെങ്കിൽ ഇന്ത്യയെ ക്രിസ്ത്യൻ രാജ്യമാക്കമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Story Highlights: K C Venugopal Against Renaming Row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here