ഞാൻ ആകാൻ ആഗ്രഹിച്ച മനുഷ്യനും നടനും നിങ്ങളായിരുന്നു ‘എന്റെ വാപ്പച്ചി’: ദുൽഖർ സൽമാൻ

മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയുടെ 72ാം പിറന്നാളാണിന്ന്. പിറന്നാൾ ദിനത്തിൽ വാപ്പച്ചി മമ്മൂട്ടിയെ കുറിച്ചുള്ള കുറിപ്പും ആശംസയും പങ്കുവച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ.കുട്ടി ആയിരുന്നപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ച മനുഷ്യനായിരുന്നു നിങ്ങൾ. ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ച നടൻ നിങ്ങളായിരുന്നു. (Mammotty birthday wish dulquer salmaan)
ഞാൻ ഒരു പിതാവായപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ചതെല്ലാം നിങ്ങളായിരുന്നുവെന്നും ദുൽഖർ സൽമാൻ കുറിക്കുന്നു. നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ ലോകത്തെ വിസ്മയിപ്പിക്കുകയും വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് തുടരുകയെന്നും അദ്ദേഹം കുറിച്ചു.
‘കുട്ടി ആയിരുന്നപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ച മനുഷ്യനായിരുന്നു നിങ്ങൾ. ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ച നടൻ നിങ്ങളായിരുന്നു. ഞാൻ ഒരു പിതാവായപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ചതെല്ലാം നിങ്ങളായിരുന്നു.
ഒരിക്കൽ ഞാൻ താങ്കളുടെ പാതിയെങ്കിലും ആകുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ ലോകത്തെ വിസ്മയിപ്പിക്കുകയും വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് തുടരുക’, എന്നാണ് ദുൽഖർ കുറിച്ചത്. മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ഫോട്ടോകളും താരം പങ്കുവച്ചിട്ടുണ്ട്.
Story Highlights: Mammotty birthday wish dulquer salmaan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here