‘എന്റെ സ്വന്തം ഇച്ചാക്കയ്ക്ക് ഇന്ന് പിറന്നാൾ’ ആശംസയറിയിച്ച് മോഹൻലാൽ; ആശംസകളുമായി മലയാള സിനിമ ലോകം

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് തന്റെ 72-ാം ജന്മദിനം ആഘോഷിക്കുകയാണ്. അദ്ദേഹത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് മലയാള സിനിമ ലോകം. ‘എന്റെ സ്വന്തം ഇച്ചാക്കയ്ക്ക് പിറന്നാൾ ആശംസകളെന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.(Mohanlal wish on Mammotty’s birthday)
ജന്മദിനാശംസകൾ മമ്മുക്ക! ഈ വർഷം ഞങ്ങൾക്കായി നിങ്ങൾ എന്താണ് ഒരുക്കുന്നത്. പുതിയ സിനിമകൾ കാണാനുള്ള കാത്തിരിപ്പിലാണ് ഞാൻ എന്ന് പൃഥ്വിരാജ് കുറിച്ചു.,ജെന്റിൽ ജയന്റിനൊപ്പം പിറന്നാൾ ആശംസകളെന്ന് ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
മലയാളിയുടെ മനം നിറച്ച് കലയിലും ജീവിതത്തിലും വഴികാട്ടിയായ് മുൻപേ നടക്കുന്ന പ്രിയഗുരുനാഥന് ഹൃദയത്തിൽ നിന്നും ജന്മദിനാ ആശംസകളെന്ന് ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു.
വ്യത്യസ്ത പിറന്നാള്‍ സമ്മാനവുമായി നടി അനു സിത്താരയും എത്തി. മമ്മൂട്ടി ചിത്രങ്ങള്‍ക്കൊപ്പം തന്റെയും വളര്‍ച്ച കാണിക്കുന്ന ആനിമേറ്റഡ് വിഡിയോ അനു സിത്താര സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. അച്ഛനും അമ്മക്കുമൊപ്പം ചെറിയ കുട്ടിയായിരിക്കെ തിയേറ്ററില്‍ അഴകിയ രാവണന് കാണുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണിക്കുന്നത്. ഇതിനൊപ്പം 1996 എന്ന വര്‍ഷവും എഴുതി കാണിക്കുന്നുണ്ട്.
ഇതിന് ശേഷം 2010 ഇറങ്ങിയ പ്രാഞ്ചിയേട്ടന് ആന്‍ഡ് ദി സെയ്ന്റ് ടി.വിയില്‍ കാണിക്കുന്നു, ഇത് കാണുന്ന സ്കൂള്‍ യൂണിഫോമിട്ട അനുവുമുണ്ട്. 2014 ആവുമ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം തിയേറ്ററില്‍ രാജാധിരാജ കാണുന്ന അനു സിത്താരയെ ആണ് കാണിക്കുന്നത്. 2018ല്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന അനു സിത്താരയിലാണ് വിഡിയോ അവസാനിക്കുന്നത്.
എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണത്തെ പിറന്നാള്‍ ദിനത്തിലും മമ്മൂട്ടിയുടെ വീടിന് മുന്നില്‍ ഒത്തുകൂടി ആരാധകര്‍. കാത്തിരിപ്പിന് ശേഷം മമ്മൂട്ടി ആരാധകരെ കാണാനെത്തി. ഇത്തവണ അദ്ദേഹത്തിനൊപ്പം ദുല്‍ഖറും ആരാധകരെ കാണാന്‍ ഒപ്പം വരികയും കൈ വീശി കാണിക്കുകയും ചെയ്തിരുന്നു.
രാത്രി 10 മണി കഴിഞ്ഞപ്പോള്‍ തന്നെ പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ വീടിനു മുന്നിലേക്ക് ആരാധകര്‍ എത്തിത്തുടങ്ങി. 12 മണി ആയപ്പോഴേക്കും മഴയെ പോലും അവഗണിച്ച് മമ്മൂട്ടിയുടെ വീടിനു മുന്നില്‍ ആരാധകര്‍ നിറഞ്ഞു.
Story Highlights: Mohanlal wish on Mammotty’s birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here