‘അർധരാത്രിയിൽ വീടിന് മുന്നിൽ ആരാധക പ്രവാഹം’; മമ്മൂട്ടിക്ക് ആശംസയറിച്ച് മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാക്കളും

മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് 72 ആം പിറന്നാൾ ആഘോഷിക്കുകയാണ്. മമ്മൂട്ടിക്ക് ആശംസയറിച്ച് മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.(Pinarayi Vijayan Wishes Mammotty Birthday)
യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. മലയാളിയുടെ മമ്മുക്കയ്ക്ക് പിറന്നാളാശംസകൾ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 400ൽ ഏറെ ചിത്രങ്ങൾ അത് തുടരുമെന്ന് രമേശ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു.
ഓരോ നിമിഷവും മലയാളികളെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടേതായി വൻ സർപ്രൈസുകളാണ് ഇന്ന് ആരാധകരെ കാത്തിരിക്കുന്നത്. പുതിയ ചിത്രങ്ങളുടെ അനൗൺസ്‌മെന്റുകൾ ഇന്നുണ്ടാകും. എങ്ങും പിറന്നാൾ ആവേശം അലതല്ലുമ്പോൾ മമ്മൂട്ടിയുടെ വീടിന് മുന്നിൽ ആശംസകൾ അറിയിക്കാൻ തടിച്ചു കൂടിയ ആരാധകരുടെ വിഡിയോയാണ് വൈറലാകുന്നത്.
വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള മമ്മൂട്ടി ഫാൻസ് അംഗങ്ങൾ ഉൾപ്പടെ ഉള്ളവരാണ് മമ്മൂട്ടിയുടെ വീടിന് മുന്നിൽ അർദ്ധരാത്രിയോട് തടിച്ച് കൂടിയത്. ആശംകൾ അറിയിച്ചും ആർപ്പുവിളിച്ചും ആരാധകർ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കി. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി ആരാധകരെ അഭിവാദ്യം ചെയ്യാൻ എത്തുകയും ചെയ്തു. പിആർഒ, രമേഷ് പിഷാരടി എന്നിവർക്കൊപ്പം ദുൽഖറും മമ്മൂട്ടിയുടെ കൂടെ എത്തിയിരുന്നു.
Story Highlights: Pinarayi Vijayan Wishes Mammotty Birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here