തലസ്ഥാനത്ത് രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം കൊറ്റാമത്ത് രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശി അഖിൽ എന്ന അമ്പു ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് ചെന്നൈയിൽ നിന്ന് ആഡംബര ബസിൽ തിരുവനന്തപുത്തേക്ക് വരികയായിരുന്ന യുവാവിനെ കഞ്ചാവുമായി പിടികൂടിയത്.
അമരവിള എക്സൈസ് സംഘം കൊറ്റാമത്ത് നടത്തിയ വാഹന പരിശോധനയിലാണ് പാച്ചല്ലൂർ സ്വദേശി അഖിൽ എന്ന അമ്പു 2 കിലോ കഞ്ചാവുമായി പിടിയികുന്നത്. പാച്ചല്ലൂർ, വെങ്ങാനൂർ, കോവളം തുടങ്ങിയ പ്രദേശങ്ങളിൽ വില്പന നടത്തുന്നതിനാണ് പ്രതി കഞ്ചാവ് എത്തിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ചെറു പൊതികളിലായാണ് വില്പന നടത്തുന്നത്. ചെന്നൈയിൽ നിന്ന് 25,000 രൂപക്ക് വാങ്ങിയ കഞ്ചാവ് ഒരു ലക്ഷം രൂപകം വിൽക്കാനായിരുന്ന പ്രതി ലക്ഷ്യമിട്ടതെന്നും എക്സൈസ് സംഘം വ്യക്തമാക്കി. പെട്ട പൊലീസ് സ്റ്റേഷനിൽ ഒരു മോഷണക്കേസിലും അഖിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Story Highlights: Youth arrested with 2 kg ganja in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here