Advertisement

‘5 വർഷം പൂർത്തിയാക്കി ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം’; വിതരണം ചെയ്തത് 5,42,256 പൊതിച്ചോറുകൾ

September 8, 2023
3 minutes Read

പൊതിച്ചോർ വിതരണം മലപ്പുറം ജില്ലയിലെ പൊതിച്ചോര്‍ വിതരണം അഞ്ചു വർഷം പൂർത്തിയാക്കിയെന്ന് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്ഐ കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കുറിപ്പ് പങ്കുവച്ചത്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ അഞ്ചു വർഷം പൂർത്തിയാക്കി. പെരിന്തൽമണ്ണ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ 171 യൂണിറ്റുകളിൽ നിന്നായി 5,42,256 പൊതിച്ചോറുകൾ ഇതിനോടകം ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി നൽകി. (DYFI distribution of food after completion of five years)

അഞ്ചാം വാർഷിക ദിനത്തിലെ പൊതിച്ചോർ വിതരണം ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ ഉദ്ഘാടനം ചെയ്തു. ചെമ്മാണിയോട് മേഖല കമ്മിറ്റിയിലെ വളയപ്പുറം യൂണിറ്റ് കമ്മിറ്റിയാണ് പൊതിച്ചോറുകൾ വിതരണം ചെയ്തത്. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉൾപ്പെടെയുള്ളവർ വിവരം ഫേസ്ബുക്കിൽ പങ്കുവച്ചു.

Read Also: നേതൃനിരയിലേക്ക് തലയുയർത്തി തന്നെ ചാണ്ടി ഉമ്മൻ, നെഞ്ചോട് ചേർത്ത് പുതുപ്പള്ളി!

ഓണം നാളിലും ഓണ വിഭവങ്ങളടങ്ങിയ പൊതിച്ചോർ കളമശ്ശേരി മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐ വിതരണം നടത്തി. ഡിവൈഎഫ്ഐ വെള്ളാരപ്പിളളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൊതിച്ചോർ വിതരണം നടത്തിയത്. മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പായസം വിതരണവും നടത്തിയിരുന്നു.

ഡിവൈഎഫ്ഐ ഫേസ്ബുക്കിൽ കുറിച്ചത്

ഡിവൈ എഫ് ഐ നേതൃത്വത്വത്തിൽ സംഘടിപ്പിക്കുന്ന ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ അഞ്ചു വർഷം പൂർത്തിയാക്കി.
അഞ്ചാം വാർഷിക ദിനത്തിലെ പൊതിച്ചോർ വിതരണം ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ ഉദ്ഘാടനം ചെയ്തു. ചെമ്മാണിയോട് മേഖല കമ്മിറ്റിയിലെ വളയപ്പുറം യൂണിറ്റ് കമ്മിറ്റിയാണ് ഇന്ന് പൊതിച്ചോറുകൾ വിതരണം ചെയ്തത്.

Story Highlights: DYFI distribution of food after completion of five years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top