ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച, നിർണായക നീക്കങ്ങൾ

ജി20 ഉച്ചകോടിയ്ക്ക് മുന്നോടിയായുള്ള നരേന്ദ്രമോദി-ബൈഡൻ കൂടിക്കാഴ്ച ഇന്ന്. രണ്ട് രാജ്യങ്ങളും തമ്മിൽ വാണിജ്യ-വ്യാപാര- പ്രതിരോധ മേഖലകളിൽ നിർണ്ണായകമായ ധാരണകൾ ഉണ്ടാകും. റഷ്യാ അനുകൂല നിലപാടുകൾ സ്വീകരിക്കുന്ന ഇന്ത്യയുടെ സമീപനം തിരുതതാൻ അമേരിയ്ക്ക ഇതിനകം ശക്തമായ സമ്മർദ്ധമാണ് ചെലുത്തി വരുന്നത്.
അമേരിക്കൻ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആധിത്യം സ്വീകരിച്ച് അത്താഴ വിരുന്നിൽ പാൻകെടുക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങൾ സുദ്യഡമാക്കുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട. ചൈന സ്വീകരിയ്ക്കുന്ന പ്രകോപനപരമായ സമീപനം ഇരു രാഷ്ട്ര നേതാക്കന്മാരും വിലയിരുത്തും. അടുത്ത റിപ്പബ്ലിക്ക് ദിനത്തിൽ കവാഡ് രാഷ്ട്രതലന്മാരെ പൻകെടുപ്പിയ്ക്കാനാണ് ഇന്ത്യയുടെ ശ്രമം.
ബൈഡൻ മോദി കൂടിക്കാഴ്ചയിൽ ഈ വിഷയം ചർച്ചയാകും. ചെറുകിട മോഡുലാര്‍ ആണവ റിയാക്ടറുകള്‍ക്കായി ഉള്ള ധാരണാപത്രം കൂടിക്കാഴ്ചയ്ക്ക് ശേഷം ഒപ്പിടും എന്നാണ് സൂചന. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക് പ്രോഗ്രാം സമ്പന്ധിച്ച വിഷയങ്ങളും ചർച്ചയാകും. ഡ്രോണുകള്‍, ജെറ്റ് എൻജിനുകള്‍ എന്നിവ വാങ്ങുന്നതിനുള്ള ഇടപാടുകളിൽ ഇരു രാജ്യങ്ങളും ധാരണയിൽ എത്തും.
യുക്രൈനിന് സംയുക്ത സഹായം, ഇന്ത്യക്കാര്‍ക്കായി ഉദാരമായ വിസ നയം, ഇരുരാജ്യങ്ങളിലും പുതിയ കോണ്‍സുലേറ്റുകള്‍ തുടങ്ങിയ വിഷയങ്ങളും വിലയിരുത്തും എന്നാണ് വിവരം. പ്രധാന ഉച്ചകോടിക്കുപുറമേ ആഗോള അടിസ്ഥാനസൗകര്യം, നിക്ഷേപം എന്നിവ സംബന്ധിച്ച യോഗത്തിലും ബൈഡന്‍ പങ്കെടുക്കുന്നുണ്ട്.
Story Highlights: PM Modi ahead of Joe Biden, Sheikh Hasina meetings today during G20 Summit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here