പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജയമാഘോഷിച്ച് ഹായില്‍ ഒഐസിസി

റിയാദിലെ ഹായില്‍ ഒഐസിസി കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. സ്‌നേഹം കൊണ്ട് ലോകം ജയിച്ച ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിയിലെ ജനങ്ങള്‍തിരിച്ച് നല്‍കിയ ആദരവാണ് യുഡിഎഫിന്റെ ചരിത്രവിജയം എന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സര്‍ക്കാരിനെതിരായ ജനവികാരം എത്രമാത്രം വലുതാണെന്നും യോഗം വിലയിരുത്തി.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി ചടങ്ങിലും ഹയില്‍ ടൗണിലും മധുര വിതരണം നടത്തി.പരിപാടി നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി സിദ്ധിഖ് കല്ലുപറമ്പന്‍ ഉദ്ഘാടനം ചെയ്തു. ചാന്‍സ റഹ്മാന്‍, ഹൈദര്‍ അലികാസിം, സാബു തേക്കട, നിസാം അലി പറക്കോട്, അഷ്റഫ് ഈറ്റുവെല്‍, നൗഷാദ്അത്തോളി, സദക്കത്തു വള്ളികുന്നം, മുഹമ്മദ് റാഫി, ഹസ്സന്‍, ശിഹാബുദ്ധീന്‍, ജോണ്‍, ജസീല , ഫാത്തിമ, ഇഷ, എന്നിവര്‍ പങ്കെടുത്തു.
Story Highlights: OICC Hail celebrates Puthuppally byelection victory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here