കാപ്പാട് നായയുടെ കടിയേറ്റ കുതിര ചത്തു; പേവിഷബാധയെന്ന് സംശയം
കോഴിക്കോട് കാപ്പാട് നായയുടെ കടിയേറ്റ കുതിര ചത്തു. കുതിരയ്ക്ക് പേ വിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ഒരു മാസം മുന്‍പ് കുതിരയ്ക്ക് നായയുടെ കടിയേറ്റിരുന്നു. പേ വിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ കുതിരപ്പുറത്ത് സവാരി നടത്തിയവര്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.(Kappad beach rabies suspected horse dies)
മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ എപ്പിഡമിലോളജിസ്റ്റ് കഴിഞ്ഞ ദിവസം സ്ഥലത്തെത്തി പരിശോധനകള്‍ക്കായി ശ്രവം കൊണ്ടു പോയിരുന്നു. കുതിര ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് കുതിര ചത്തത്.
കുതിരയെ കണ്ണൂരിലെക്കാണ് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോവുകയെന്ന് അധികൃതര്‍ അറിയിച്ചു. കുതിരയെ കടിച്ച നായ പ്രദേശത്തെ പശുവിനേയും കടിച്ചിരുന്നു. സവാരി നടത്തിയവര്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഓണത്തിന് ബീച്ചില്‍ എത്തിയ നിരവധിപേരാണ് ഈ കുതിരയില്‍ സവാരി നടത്തിയത്. കുതിരയെ തമിഴ്നാട്ടില്‍ നിന്നാണ് എത്തിച്ചത്.
Story Highlights: Kappad beach rabies suspected horse dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here