ആലുവ പീഡന കേസ്; ഒരാളെക്കൂടി പ്രതി ചേര്‍ത്തു

ആലുവ പീഡനക്കേസില്‍ ഒരാളെക്കൂടി പ്രതിചേര്‍ത്തു. ബിഹാര്‍ സ്വദേശി മുഷ്താക്കിനെയാണ് പ്രതി ചേര്‍ത്തത്. പ്രതി ക്രിസ്റ്റലിന് വിവരങ്ങള്‍ നല്‍കിയത് ഇയാളാണ്. മുഷ്താക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വീട്ടില്‍ പെണ്‍കുട്ടി മാത്രമാണെന്ന് പ്രതിയെ അറിയിച്ചത് മുഷ്താക്കായിരുന്നു.
രാവിലെ രണ്ടു ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഷ്താക്കിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുട്ടിയുടെ അച്ഛന്‍ ജോലിക്കായി പുറത്തുപോയെന്ന വിവരം മുഷ്താക്ക് അറിയിച്ചതിനെ തുടര്‍ന്നാണ് ക്രിസ്റ്റിന്‍ രാജ് വീട്ടിലെത്തിയതും മോഷണം നടത്തുന്നതിനിടെ കുട്ടിയെ എടുത്തുകൊണ്ടു പോയി ഉപദ്രവിക്കുകയും ചെയ്തു.
അതേസമയം പ്രതി ക്രിസ്റ്റിന്‍ രാജിനെ പ്രതിയെ 14 ദിവസത്തേക്ക് ആലുവ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച എറണാകുളം പോക്‌സോ കോടതി പ്രതിയുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കും. പ്രതിക്കെതിരെ പീഡനവും തട്ടിക്കൊണ്ടുപോകലും പോക്‌സോ അടക്കമുള്ള വകുപ്പുകളും ചുമത്തി.
Story Highlights: one more arrest in Aluva rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here