Advertisement

48 എംപി ക്യാമറ; 2 ലക്ഷം രൂപ വരെ വില; ഐഫോണ്‍ 15 സീരീസ് വിപണിയില്‍

September 13, 2023
2 minutes Read
I Phone 15 series

ഐഫോണിന്റെ 15 സീരീസ് വിപണിയില്‍ അവതരിപ്പിച്ച് ആപ്പിള്‍. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് മോഡലുകളാണ് വിപണിയിലെത്തുന്നത്. ഫോണ്‍ കൂടാതെ സീരീസ് 9, അള്‍ട്ര 2 എന്നീ വാച്ചുകളും ആപ്പിള്‍ ഔദ്യോഗികമായി പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രോ മോഡലുകളില്‍ മാത്രം ലഭ്യമായ ഡൈനാമിക് ഐലന്‍ഡ് ഉള്‍പ്പെടുത്തിയാണ് 15 സീരീസിലെ എല്ലാ ഫോണുകളും അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിളിന്റെ എല്ലാ ഐഫോണ്‍ മോഡലുകളും യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എത്തുന്നുണ്ട്.(Apple iPhone 15 with new camera launched)

ക്യാമറയുടെ കാര്യത്തില്‍, ഐഫോണ്‍ 15 പ്രോ 48MP പ്രൈമറി ക്യാമറ, 12MP ടെലിഫോട്ടോ, 12MP അള്‍ട്രാവൈഡ് ക്യാമറ എന്നിവയുമായാണ് വരുന്നത്.
ഏഴു ക്യാമറ ലെന്‍സിന് തുല്യമെന്നാണ് 15 സീരീസിലെ ക്യാമറയെക്കുറിച്ച ആപ്പിള്‍ പറയുന്നത്. മികച്ച ലോ-ലൈറ്റ്, ലെന്‍സ് ഫ്‌ലെയര്‍ ഫ്രീ ഫോട്ടോകള്‍ ഇതിലൂടെ എടുക്കാന്‍ കഴിയും. എ16 ബയോണിക് ചിപ്പ് ആണ് ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ളത്.

എഫോണ്‍ 15, 15 പ്ലസ് ഫോണുകളില്‍ യഥാക്രമം 6.1 ഇഞ്ച് 6.7 ഇഞ്ച് ഡിസ്‌പ്ലേകള്‍ ആണുള്ളത്. സൂപ്പര്‍ റെറ്റിന എ്ക്സ്ഡിആര്‍ ഡിസ്പ്ലേയില്‍ 1600 നിറ്റ്സ് എച്ച്ഡിആര്‍ ബ്രൈറ്റ്നെസ് ഉണ്ട്. വെയിലുള്ള സ്ഥലങ്ങളില്‍ പരമാവധി 2000 നിറ്റ്സ് ബ്രൈറ്റ്നെസ് ലഭിക്കും. ക്രാഷ് ഡിറ്റക്ഷന്‍ 3 , സാറ്റലൈറ്റ് വഴിയുള്ള എമര്‍ജന്‍സി എസ്ഒഎസ് എന്നിവ ഉള്‍പ്പെടെ, സഹായം നല്‍കുന്നതിനുള്ള നിര്‍ണായക സുരക്ഷാ മാര്‍ഗങ്ങള്‍ ഐഫോണ്‍ 15 ലൈനപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് 14 രാജ്യങ്ങളില്‍ മാത്രമാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്.

പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. സെപ്റ്റംബര്‍ 15 മുതല്‍ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യാം സെപ്റ്റംബര്‍ 22 മുതലാണ് വിതരണം ആരംഭിക്കുക. ഐഫോണ്‍ 15 ന് 79900 രൂപയും, 15 പ്ലസിന് 89900 രൂപയും ആണ് വില ആരംഭിക്കുന്നത്. 128 ജിബി, 256 ജിബി, 512 ജിബി ഓപ്ഷനുകള്‍ വില്‍പനയ്ക്കെത്തും. ടൈറ്റേനിയത്തില്‍ നിര്‍മിതമായ ഫ്രെയിമില്‍ ഭാരം കുറഞ്ഞ രൂപകല്‍പനയിലാണ് ഇത്തവണ ഐഫോണ്‍ പ്രോ മോഡലുകള്‍ എത്തിയിരിക്കുന്നത്. ഐഫോണ്‍ 15 പ്രോമാക്‌സിന് 1, 44,900 മുതലാണ് പ്രാരംഭ വില. 1 ടിബി വരെ വരുന്നതിന് 1,99,900 രൂപ വരെയാണ് വരുന്നത്. എ17 ബയോണിക് പ്രൊസസറിന്റെ കരുത്തില്‍ പ്രോ സീരിസുകള്‍ ഗെയിമിങിന്റെ കാര്യത്തില്‍ കരുത്താര്‍ജ്ജിച്ചിരിച്ചിരിക്കുന്നു.

Story Highlights: Apple iPhone 15 with new camera launched

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top