ലാ ടൊമാറ്റിന സെപ്തംബര്‍ 22ന് തീയറ്ററുകളിൽ

ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുവിന്റെ മക്കള്‍, ടോള്‍ഫ്രീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ലാ ടൊമാറ്റിനാ’ എന്ന ചിത്രം സെപ്തംബര്‍ 22 ന് തിയേറ്ററുകളിലെത്തും. മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ ടി. അരുണ്‍കുമാര്‍ ആണ് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്.
വര്‍ത്തമാനകാലത്ത് എല്ലാവരേയും ഏതുനിമിഷവും തേടിയെത്താവുന്ന ഭീതിജനകമായൊരു സാഹചര്യത്തിന്റെ വര്‍ത്തമാന കാല നേര്‍ക്കാഴ്ചകള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങളായ രമേഷ് രാജശേഖരന്‍, മരിയ തോപ്‌സണ്‍ (ലണ്ടന്‍) എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഫ്രീതോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മഞ്ജു ലാല്‍ നിര്‍വ്വഹിക്കുന്നു. ഡോക്ടര്‍ ബേജി ജെയിംസ്, സന്ദീപ് സുധ എന്നിവരുടെ വരികള്‍ക്ക് അര്‍ജുന്‍ വി അക്ഷയ സംഗീതം പകരുന്നു.എഡിറ്റര്‍- വേണുഗോപാല്‍,കല- ശ്രീവത്സന്‍ അന്തിക്കാട്, മേക്കപ്പ്-പട്ടണം ഷാ,
സ്റ്റില്‍സ്-നരേന്ദ്രന്‍ കൂടാല്‍, ഡിസൈന്‍സ്- ദിലീപ് ദാസ്, സൗണ്ട്-കൃഷ്ണനുണ്ണി,ഗ്രാഫിക്‌സ്- മജു അന്‍വര്‍,കളറിസ്റ്റ്-യുഗേന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കൃഷ്ണ,പി ആര്‍ ഒ-എ എസ് ദിനേശ്.
Story Highlights: La Tomatina movie release september 22
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here